ഖത്തറിന്റെ പെട്രോളിയം ഇതര മേഖലകളിലെ സാമ്പത്തിക വളർച്ച മെച്ചപ്പെട്ടു
ദോഹ: ലോകകപ്പ് ഫുട്ബാളിനു പിന്നാലെ ഖത്തറിന്റെ പെട്രോളിയം ഇതര മേഖലകളിലെ സാമ്പത്തിക വളർച്ച മെച്ചപ്പെട്ടതായി അന്താരാഷ്ട്ര നാണയ നിധിയുടെ റിപ്പോർട്ട്. എണ്ണ മേഖലയിൽ നിന്നുള്ള വരുമാനത്തെ ആശ്രയിച്ചിരുന്ന രാജ്യത്തിന്റെ സാമ്പത്തിക വൈവിധ്യ വത്കരണത്തിന് ലോകകപ്പ് വഴി തുറന്നതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
വിനോദസഞ്ചാര മേഖലയിലെ വളർച്ചയും നിക്ഷേപ മേഖലയിലെ കുതിപ്പും വിശദീകരിക്കുന്നു. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ലോകകപ്പ് കാലത്തെ അടിസ്ഥാന സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താമെന്നും സൂചിപ്പിച്ചു.
സാമ്പത്തിക വൈവിധ്യവത്കരണത്തിനുള്ള ഖത്തറിന്റെ വിഷന്‍ 2030യെ സാധൂകരിക്കുന്നതാണ് അന്താരാഷ്ട്ര നാണയ നിധിയുടെ റിപ്പോര്‍ട്ട്. കഴിഞ്ഞ 10 വര്‍ഷം കൊണ്ട് നടത്തിയ നിക്ഷേപങ്ങള്‍ വൈവിധ്യവത്കരണത്തെ ഏറെ സഹായിച്ചിട്ടുണ്ട്.
പൊതു സ്ഥാപനങ്ങളാണ് ഖത്തര്‍ സമ്പദ്ഘടനയുടെ ആണിക്കല്ല്. സ്വകാര്യമേഖലക്കുകൂടി പ്രാധാന്യം നല്‍കിക്കൊണ്ടുള്ള മാറ്റമാണ് വൈവിധ്യവത്കരണത്തിലെ പ്രധാന വെല്ലുവിളി. ഈ മാറ്റത്തിന് മികച്ച ബിസിനസ് സൗഹൃദ അന്തരീക്ഷവും ഉല്പാദനവും കൂട്ടണമെന്ന് ഐ.എം.എഫ് വിലയിരുത്തുന്നു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BoqvZkd4Quc10R39SDGNhh
Comments (0)