ഖത്തറില്‍ നിയമലംഘനം: റിയൽ എസ്റ്റേറ്റ് കമ്പനിക്ക് വിലക്കേർപ്പെടുത്തി മന്ത്രാലയം
ദോഹ: ഖത്തറില്‍ നിയമലംഘനം നടത്തിയെന്നാരോപിച്ച് റിയൽ എസ്റ്റേറ്റ് കമ്പനിക്ക് മൂന്ന് മാസത്തെ സസ്പെൻഷൻ ഏർപ്പെടുത്തി. നീതിന്യായ മന്ത്രാലയത്തിലെ റിയൽ എസ്റ്റേറ്റ് ബ്രോക്കറേജ് ഡിപ്പാർട്ട്‌മെന്റാണ് സസ്‌പെൻഷൻ നല്‍കിയത്. സസ്പെൻഷൻ ഇന്ന് മുതൽ നിലവിൽ വന്നു.
ആവശ്യമായ രേഖകൾ ഇല്ലാതെ റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർ ഏതെങ്കിലും ബ്രോക്കറേജ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത്, വിൽപ്പന, വാങ്ങൽ, പരസ്യം ചെയ്യൽ, റിയൽ എസ്റ്റേറ്റ് പാട്ടത്തിനെടുക്കൽ എന്നിവയിൽ ഏർപ്പെടുന്നതിൽ നിന്ന് വിലക്കുന്ന റിയൽ എസ്റ്റേറ്റ് നിയമം ആർട്ടിക്കിൾ നമ്പർ 14 അനുസരിച്ച് ഈ ലംഘനങ്ങൾ സ്ഥിരീകരിച്ചതിനെ തുടർന്നാണ് തീരുമാനമെന്ന് ഡിപ്പാർട്ട്‌മെൻ്റ് പ്രസ്താവനയിൽ വിശദീകരിച്ചു.
റിയൽ എസ്റ്റേറ്റ് ബ്രോക്കറേജ് ഡിപ്പാർട്ട്‌മെൻ്റിലെ ഓഡിറ്റ് ആൻഡ് കൺട്രോൾ വിഭാഗം നടത്തുന്ന പരിശോധനാ കാമ്പെയ്‌നുകളുടെ ഭാഗമായാണ് ഇത്തരമൊരു നടപടിയെന്ന് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു.
Comments (0)