Posted By user Posted On

വീണ്ടും കരുത്ത് കാണിച്ചു ഖത്തർ പാസ്പോർട്ട്

ദോ​ഹ: ഖ​ത്ത​ർ ക​ഴി​ഞ്ഞ ദി​വ​സം പു​​റ​​ത്തി​​റ​​ങ്ങി​​യ ഹെ​​ൻ​​ലി പാ​​സ്​​​പോ​​ർ​​ട്ട്​ സൂ​​ചി​​ക​​യി​ൽ ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും ശ​​ക്ത​​മാ​​യ പാ​​സ്​​​പോ​​ർ​​ട്ടു​​ക​​ളു​​ടെ പ​​ട്ടി​​ക​​യി​​ൽ മി​ക​ച്ച പ്ര​ക​ട​ന​വു​മാ​യി ഖ​ത്ത​ർ 46ാം റാ​ങ്കി​ലെ​ത്തി. മു​ൻ​വ​ർ​ഷം ഇ​ത്​ 55ാം സ്ഥാ​ന​ത്താ​യി​രു​ന്നു​വെ​ങ്കി​ൽ കൂടുതൽ സ്ഥാനം മെ​ച്ച​​പ്പെ​ടു​ത്തി​യാ​ണ്​ ഏ​റ്റ​വും മി​ക​ച്ച റാ​ങ്കി​ലെ​ത്തി​യ​ത്. ഖ​ത്ത​ർ പാ​സ്​​പോ​ർ​ട്ട്​ ഉ​ള്ള​വ​ർ​ക്ക്​ വി​സ​യി​ല്ലാ​തെ യാ​ത്ര​ചെ​യ്യാ​ൻ ക​ഴി​യു​ന്ന രാ​ജ്യ​ങ്ങ​ളു​ടെ എ​ണ്ണം 107ലെ​ത്തി​യ​താ​ണ്​ ആ​ഗോ​ള പ​ട്ടി​ക​യി​ലെ കു​തി​പ്പി​ന്​ കാരണമായത് . ഹെ​ൻ​ലി ഇ​ൻ​ഡ്​​ക്​​സ്​ നി​ല​വി​ൽ​വ​ന്ന 2006ൽ ​ഖ​ത്ത​റി​ന്റെ സ്ഥാനം ​ 60 ആയിരുന്നു . പി​ന്നീ​ട് ന​ട​ത്തി​യ കു​തി​പ്പി​നൊ​ടു​വി​ലാ​ണ്​ 46ലെ​ത്തു​ന്ന​ത്. ഇ​​ന്‍റ​​ർ​​നാ​​ഷ​​ന​​ൽ എ​​യ​​ർ ട്രാ​​ൻ​​സ്​​​പോ​​ർ​​ട്ട്​ അ​​സോ​​സി​​യേ​​ഷ​​ൻ (അ​​യാ​​ട്ട) ന​​ൽ​​കി​​യ രേ​​ഖ​​ക​​ളി​​ൽ​നി​​ന്നാ​​ണ്​ ഹെ​​ൻ​​ലി ഏ​​റ്റ​​വും ശ​​ക്ത​​മാ​​യ പാ​​സ്​​​പോ​​ർ​​ട്ടു​​ക​​ൾ തിരഞ്ഞെടുക്കുന്നത്. പ​​ട്ടി​​ക​​യി​​ൽ ഒ​​ന്നാ​​മ​​ത് സിം​​ഗ​​പ്പൂ​​ർ പാ​​സ്​​​പോ​​ർ​​ട്ടാ​​ണ്​ . 195 രാ​​ജ്യ​​ങ്ങ​​ളി​​ലേ​​ക്ക് സിം​​ഗ​​പ്പൂ​​ർ പാ​​സ്​​​പോ​​ർ​​ട്ടു​​മാ​​യി​ വി​​സ ഫ്രീ​​യാ​​യി യാ​​ത്ര ചെ​​യ്യാൻ കഴിയും. 192 രാ​​ജ്യ​​ങ്ങ​​ളി​​ലേ​​ക്ക്​ വി​​സ​​യി​​ല്ലാ​​തെ യാ​​ത്ര ചെ​​യ്യാ​​ൻ ക​​ഴി​​യു​​ന്ന പാ​​സ്​​​പോ​​ർ​​ട്ടു​​മാ​​യി ഫ്രാ​​ൻ​​സ്, ജ​​ർ​​മ​​നി, ഇ​​റ്റ​​ലി, ജ​​പ്പാ​​ൻ, സ്​​​പെ​​യി​​ൻ എ​​ന്നീ രാജ്യങ്ങൾ ര​​ണ്ടാം സ്ഥാ​​ന​​ത്തും . ഓ​സ്​​ട്രി​യ, ഫി​ൻ​ല​ൻ​ഡ്, അ​യ​ർ​ല​ൻ​ഡ്, ല​ക്​​സം​ബ​ർ​ഗ്, നെ​ത​ർ​ല​ൻ​ഡ്​​സ്, ദ​ക്ഷി​ണ കൊ​റി​യ, സ്വീ​ഡ​ൻ രാ​ജ്യ​ങ്ങ​ൾ മൂ​ന്നാം സ്ഥാ​നവും നിലനിർത്തി. ഗ​ൾ​ഫ്​ മേ​ഖ​ല​യി​ൽ​നി​ന്ന് 185 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് വി​സ​യി​ല്ലാ​തെ യാ​​ത്രാ​നു​മ​തി​യു​ള്ള യു.​എ.​ഇ പാ​സ്​​പോ​ർ​ട്ട്​ ഒ​മ്പ​താം സ്ഥാ​ന​ത്താ​ണ്. കു​വൈ​ത്ത്​ 49 (99 വി​സ ഫ്രീ ​രാ​ജ്യ​ങ്ങ​ൾ), സൗ​ദി അ​റേ​ബ്യ 56 (88 വി​സ ഫ്രീ), ​ബ​ഹ്​​റൈ​ൻ 57 (87 വി​സ ഫ്രീ ​എ​ൻ​ട്രി), ഒ​മാ​ൻ 58 (86 വി​സ ഫ്രീ ​എ​ൻ​ട്രി) എ​ന്നി​ങ്ങ​നെ​യാ​ണ്​ മ​റ്റു ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളു​ടെ റാങ്കിങ് നില.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BoqvZkd4Quc10R39SDGNhh

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version