Posted By user Posted On

പോസ്റ്റ് ഓഫീസിലൂടെ 50 ലക്ഷം രൂപ നേടാം, ഒപ്പം നികുതി ഇളവുകളും… ഈ ലൈഫ് ഇൻഷുറൻസ് പദ്ധതിയെക്കുറിച്ചറിയാം

ജീവിതം പ്രവചനാതീതമായത് കൊണ്ടുതന്നെ ലൈഫ് ഇൻഷുറൻസ് പോളിസി ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. അത് വ്യക്തികൾക്കും അവരുടെ കുടുംബങ്ങൾക്കും സാമ്പത്തിക സുരക്ഷ വാഗ്ദാനം ചെയ്യും. ഇത്തരത്തില്‍ രാജ്യത്ത് തപാൽ വകുപ്പും വിവിധ ലൈഫ് ഇൻഷുറൻസ് പോളിസികൾ വാഗ്ദാനം ചെയ്യുന്നുണ്ട്.  കത്തും പാഴ്‌സലും വിതരണം ചെയ്യല്‍ മാത്രമാണ് തപാല്‍ വകുപ്പിന്റെ പണി എന്ന് കരുതരുത് എന്ന് സാരം. സമ്പാദ്യപദ്ധതികളും ഇന്‍ഷുറന്‍സ് പരിരക്ഷയും ഒക്കെയുണ്ട് അവരുടെ പദ്ധതികളില്‍. ഏറ്റവും പഴക്കമുള്ള ലൈഫ് ഇൻഷുറൻസ് പദ്ധതിയാണ് തപാൽ വകുപ്പിന്റെ കീഴിലുള്ളത്. പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് (പിഎൽഐ) എന്നാണ് ഈ പദ്ധതി അറിയപ്പെടുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് 1884 ഫെബ്രുവരി 1 നാണ് ഇത് ആരംഭിച്ചത്. പോസ്റ്റൽ ലൈഫ് ഇൻഷുറൻസിന് കീഴിൽ 6 പദ്ധതികൾ ആണുള്ളത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് സുരക്ഷ (സമ്പൂര്‍ണ്ണ ലൈഫ് ഇന്‍ഷുറന്‍സ്). എന്താണ് സുരക്ഷാ പദ്ധതി എന്നും അവർക്കൊക്കെ പദ്ധതിയിൽ അംഗങ്ങളാകാം എന്നും വിശദമായി മനസ്സിലാക്കാം.

സുരക്ഷ (സമ്പൂര്‍ണ്ണ ലൈഫ് ഇന്‍ഷുറന്‍സ്)

19 മുതൽ 55 വയസ് പ്രായമുള്ള ആർക്കും ഈ പദ്ധതിയിൽ അംഗങ്ങളാകാം. ഈ സ്കീമിന് കീഴിൽ, പോളിസി ഉടമയ്ക്ക് ബോണസിനൊപ്പം കുറഞ്ഞത് 20,000 രൂപയും പരമാവധി 50 ലക്ഷം രൂപയും ലഭിക്കും. പോളിസിയുടമ മരിച്ചാല്‍ നോമിനികള്‍ക്ക് തുകയും ബോണസും ലഭിക്കും. പോളിസി ഒരു വര്‍ഷം കഴിഞ്ഞാല്‍ വേണമെങ്കില്‍ എന്‍ഡോവ്‌മെന്റ് പോളിസിയാക്കി മാറ്റാം.

വായ്പ സൗകര്യം

4 വർഷം തുടർച്ചയായി പ്രീമിയം അടച്ചാൽ പോളിസി ഉടമയ്ക്ക് വായ്പയെടുക്കാനുള്ള സൗകര്യവും സുരക്ഷ (സമ്പൂര്‍ണ്ണ ലൈഫ് ഇന്‍ഷുറന്‍സ്) നൽകുന്നു. മൂന്നു വര്‍ഷം കഴിഞ്ഞാല്‍ പോളിസി സറണ്ടര്‍ ചെയ്യാനും കഴിയും. എന്നാൽ 5 വർഷത്തിന് മുമ്പ് പോളിസി സറണ്ടർ ചെയ്താൽ, ബോണസിന്റെ ആനുകൂല്യം ലഭിക്കില്ല. 5 വർഷത്തിനു ശേഷം സറണ്ടർ ചെയ്യുമ്പോൾ, സം അഷ്വേർഡിന് ആനുപാതികമായ ബോണസ് നൽകും.

നികുതി ഇളവ്

ഈ സ്കീമിൽ, പോളിസി ഉടമയ്ക്കും നികുതി ഇളവ് ലഭിക്കും. പോസ്റ്റൽ ലൈഫ് ഇൻഷുറൻസിൽ അടച്ച പ്രീമിയം ആദായനികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരം ഇളവായി ലഭിക്കും. ഈ പ്ലാനിൽ, പ്രീമിയം പേയ്‌മെന്റിനായി പ്രതിമാസ, ത്രൈമാസ, അർദ്ധ വാർഷിക, വാർഷിക ഓപ്‌ഷൻ നൽകിയിരിക്കുന്നു. നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് ഓപ്ഷൻ തിരഞ്ഞെടുക്കാം. ഇത് കൂടാതെ, രാജ്യത്തിന്റെ ഏത് ഭാഗത്തേക്കും പോളിസി ട്രാൻസ്ഫർ ചെയ്യാം.

നേരത്തെ, സർക്കാർ, അർദ്ധ സർക്കാർ ജീവനക്കാർക്ക് മാത്രമേ ഈ പോളിസിയുടെ പ്രയോജനം ലഭിക്കുമായിരുന്നുള്ളൂ, എന്നാൽ 2017 ന് ശേഷം, ഡോക്ടർമാർ, എഞ്ചിനീയർമാർ, അഭിഭാഷകർ, മാനേജ്‌മെന്റ് കൺസൾട്ടന്റുമാർ, ചാർട്ടേഡ് അക്കൗണ്ടന്റുമാർ, ആർക്കിടെക്റ്റുകൾ, ബാങ്കർമാർ, ജീവനക്കാർ തുടങ്ങിയവർക്കും സുരക്ഷ (സമ്പൂര്‍ണ്ണ ലൈഫ് ഇന്‍ഷുറന്‍സ്) പദ്ധതിയിൽ ചേരാം.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BoqvZkd4Quc10R39SDGNhh

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version