Posted By user Posted On

ഖത്തറിൽ ഇ-​സേ​വ​ന​ങ്ങ​ൾ അ​റി​യി​ക്കാ​ൻ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ച് മ​ന്ത്രാ​ല​യം

ദോ​ഹ: തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​ന്റെ ഇ-​സേ​വ​ന​ങ്ങ​ളും, ചൂ​ടു​കാ​ല​ത്തെ വെ​ല്ലു​വി​ളി​ക​ളും സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ളും സം​ബ​ന്ധി​ച്ച് തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

ഖ​ത്ത​ർ പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യം, സീ​ഷോ​ർ ഗ്രൂ​പ് എ​ന്നി​വ​രു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് തൊ​ഴി​ൽ മ​ന്ത്രാ​ല​യം വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ബോ​ധ​വ​ത്ക​ര​ണ ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ച​ത്. ശി​ൽ​പ​ശാ​ല​യി​ൽ തൊ​ഴി​ൽ മ​ന്ത്രാ​ല​യം പ്ര​തി​നി​ധി പു​തി​യ ഇ-​സേ​വ​ന​ങ്ങ​ളെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു.

മ​ന്ത്രാ​ല​യ​ത്തി​ന്റെ ഡി​ജി​റ്റ​ലൈ​സേ​ഷ​ൻ പ്ലാ​നി​ന്റെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കി​യ വി​വി​ധ തൊ​ഴി​ൽ സേ​വ​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​ക​യും, തൊ​ഴി​ലാ​ളി​ക​ളു​ടെ സം​ശ​യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കു​ക​യും ചെ​യ്തു. തൊ​ഴി​ലാ​ളി​ക​ളു​ടെ മാ​ന​സി​ക-​ശാ​രീ​രി​ക ആ​രോ​ഗ്യ പ​രി​പാ​ല​നം, സു​ര​ക്ഷ എ​ന്നി​വ സം​ബ​ന്ധി​ച്ചും വി​വി​ധ ഉ​ള്ള​ട​ക്ക​ങ്ങ​ളോ​ടെ ബോ​ധ​വ​ത്ക​ര പ​രി​പാ​ടി ഒ​രു​ക്കി.

തൊ​ഴി​ലി​ട​ത്തി​ൽ പ​രി​ക്ക് പ​റ്റി​യാ​ലും, സൂ​ര്യാ​ത​പം ഉ​ൾ​പ്പെ​ടെ ചൂ​ട് കാ​ര​ണം അ​പ​ക​ടം സം​ഭ​വി​ക്കു​മ്പോ​ഴു​മു​ള്ള പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ​ക​ൾ സം​ബ​ന്ധി​ച്ചും പ​രി​ശീ​ല​നം ന​ൽ​കി. സു​ര​ക്ഷി​ത തൊ​ഴി​ൽ അ​ന്ത​രീ​ക്ഷം എ​ന്ന മ​ന്ത്രാ​ല​യം കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യാ​ണ് ശി​ൽ​പ​ശാ​ല​യും സം​ഘ​ടി​പ്പി​ച്ച​ത്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7dZI

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version