ഖത്തറില്‍ ഈത്തപ്പഴമേളയ്ക്ക് തുടക്കമായി
ദോഹ: ഖത്തറിന്റെ തനത് ഈത്തപ്പഴ രുചികളുമായി ഈത്തപ്പഴമേളയ്ക്ക് തുടക്കമായി. നൂറിലേറെ ഫാമുകൾ പങ്കെടുക്കുന്ന മേള ആഗസ്റ്റ് 3 വരെ തുടരും. സൂഖ് വാഖിഫ് അഗ്രികൾച്ചറൽ, മുനിസിപ്പാലിറ്റി മന്ത്രാലയങ്ങളുമായി ചേർന്നാണ് ഈത്തപ്പഴമേള സംഘടിപ്പിക്കുന്നത്. സൂഖ് വാഖിഫ് ഈസ്റ്റേൺ സ്‌ക്വയറാണ് വേദി.നൂറിലേറെ പ്രാദേശിക ഫാമുകളാണ് വൈവിധ്യങ്ങളായ ഈത്തപ്പഴങ്ങളുമായി സൂഖിലേക്ക് എത്തുന്നത്. ഈത്തപ്പഴ തോട്ടങ്ങളിൽ പഴുത്ത് പാകമായി തുടങ്ങിയ വ്യത്യസ്ത ഇനം ഈത്തപ്പഴങ്ങൾ രുചിക്കാനുള്ള അവസരമാണിത്.
അൽ ഖലാസ്, അൽ ഖിനയ്സി, അൽ ഷിഷി, അൽ ബർഹി, സഖായ്,ഹലാവി, മസാഫാത്തി, മദ്ജൂൽ തുടങ്ങിയ ഇനങ്ങളെല്ലാം മേളയിൽ ലഭിക്കും. വൈകിട്ട് നാല് മുതൽ രാത്രി 9 വരെയാകും പ്രവേശനം കഴിഞ്ഞ തവണത്തെ ഫെസ്റ്റിവലിൽ 103 ഫാമുകളാണ് പങ്കെടുത്തത്. ഈത്തപ്പഴത്തിന് പുറമെ പാസ്ട്രീസ്, കേക്ക്, ജാം, ജ്യൂസ് തുടങ്ങി വിവിധ ഈത്തപ്പഴ വിഭവങ്ങളും പ്രദർശനത്തിൽ ലഭ്യമാകും.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7dZI
Comments (0)