Posted By user Posted On

ഇതറിഞ്ഞോ? ഖത്തറിലെ ലൈ​ബ്ര​റി​യു​ടെ ചി​ത്രം പ​ക​ർ​ത്തൂ; കി​ടി​ല​ൻ സ​മ്മാ​ന​മു​ണ്ട്

ദോ​ഹ: ഖ​ത്ത​റി​ലെ ഫോ​ട്ടോ​ഗ്ര​ഫ​ർ​മാ​ർ​ക്കൊ​രു സ​ന്തോ​ഷ​വാ​ർ​ത്ത. ഖ​ത്ത​ർ നാ​ഷ​ന​ൽ ലൈ​ബ്ര​റി​യു​ടെ മ​നോ​ഹ​ര​മാ​യ വാ​സ്തു​വി​ദ്യ രൂ​പ​ക​ൽ​പ​ന ആ​ധാ​ര​മാ​ക്കി ലൈ​ബ്ര​റി സം​ഘ​ടി​പ്പി​ക്കു​ന്ന ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​രം ആ​ഗ​സ്റ്റ് ഒ​ന്നി​ന് ആ​രം​ഭി​ക്കും.

ലൈ​ബ്ര​റി​യു​ടെ എ​ൻ​ജി​നീ​യ​റി​ങ്ങി​ന്റെ​യും രൂ​പ​ക​ൽ​പ​ന​യു​ടെ​യും സൗ​ന്ദ​ര്യം പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന ചി​ത്ര​ങ്ങ​ളാ​ണ് മ​ത്സ​ര​ത്തി​ന് അ​യ​ക്കേ​ണ്ട​ത്. മ​ത്സ​രം ആ​ഗ​സ്റ്റ് 15 വ​രെ നീ​ണ്ടു​നി​ൽ​ക്കും. ലൈ​ബ്ര​റി​യു​ടെ അ​ക​വും പു​റ​വും ചി​ത്ര​മെ​ടു​ക്കു​ന്ന​തി​ന് ഉ​പ​യോ​ഗ​പ്പെ​ടു​ത്താം.ഖ​ത്ത​ർ ഐ.​ഡി കൈ​വ​ശ​മു​ള്ള, 18 വ​യ​സ്സ് പൂ​ർ​ത്തി​യാ​യ ആ​ർ​ക്കും മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം.

ഓ​രോ മ​ത്സ​രാ​ർ​ഥി​യും പ​ര​മാ​വ​ധി നാ​ല് ചി​ത്ര​ങ്ങ​ൾ വ​രെ മ​ത്സ​ര​ത്തി​നാ​യി സ​മ​ർ​പ്പി​ക്ക​ണം. ചി​ത്ര​ങ്ങ​ളെ​ല്ലാം ലൈ​ബ്ര​റി​യു​ടെ വാ​സ്തു​വി​ദ്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​യി​രി​ക്ക​ണം.

ഒ​റി​ജി​ന​ൽ ചി​ത്ര​വും അ​തോ​ടൊ​പ്പം മ​ത്സ​രാ​ർ​ഥി ത​ന്നെ എ​ടു​ത്ത​തു​മാ​യി​രി​ക്ക​ണം. നി​ർ​മി​ത​ബു​ദ്ധി​യു​ടെ സ​ഹാ​യ​ത്തോ​ടെ ചി​ത്രീ​ക​രി​ച്ച​വ ഒ​രി​ക്ക​ലും സ്വീ​ക​രി​ക്കു​ക​യി​ല്ലെ​ന്നും ക്യു.​എ​ൻ.​എ​ൽ വ്യ​ക്ത​മാ​ക്കി.

കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്താ​നും മ​നോ​ഹ​ര​മാ​ക്കാ​നും സാ​ധി​ക്കു​ന്ന രീ​തി​യി​ൽ ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള​തും ഉ​യ​ർ​ന്ന റെ​സ​ല്യൂ​ഷ​നി​ലു​ള്ള​തു​മാ​യി​രി​ക്ക​ണം സ​മ​ർ​പ്പി​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ. ഫോ​ണി​ലൂ​ടെ​യോ പ്ര​ഫ​ഷ​ന​ൽ കാ​മ​റ​ക​ൾ ഉ​പ​യോ​ഗി​ച്ചോ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്താം.

പ​ക​ർ​ത്തു​ന്ന ചി​ത്ര​ങ്ങ​ൾ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പു​തി​യ പോ​സ്റ്റാ​യി ആ​ഗ​സ്റ്റ് ഒ​ന്ന് മു​ത​ൽ 15 വ​രെ​യു​ള്ള കാ​ല​യ​ള​വി​നു​ള്ളി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യി​രി​ക്ക​ണ​മെ​ന്നും മ​ത്സ​ര​ത്തി​ന്റെ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

എ​ൻ​ട്രി​ക​ൾ എ​ല്ലാ​വ​ർ​ക്കും കാ​ണു​ന്ന​തി​ന് പ്രൊ​ഫൈ​ലു​ക​ൾ പ​ബ്ലി​ക് മോ​ഡി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നും എ​ൻ​ട്രി സ്വീ​ക​രി​ക്ക​പ്പെ​ടു​ന്ന​തി​ന് QNLThroughMyLens എ​ന്ന ഹാ​ഷ് ടാ​ഗി​ലാ​യി​രി​ക്ക​ണം പ്ര​സി​ദ്ധീ​ക​രി​പ്പെ​ടേ​ണ്ട​തെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

കാ​ഴ്ച​പ്പാ​ട്, സ​ർ​ഗാ​ത്മ​ക​ത, ഫോ​ക്ക​സ്, ലൈ​റ്റി​ങ്, എ​ക്‌​സ്‌​പോ​ഷ​ർ എ​ന്നി​വ​യി​ൽ ചി​ത്ര​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം അ​ടി​സ്ഥാ​ന​മാ​ക്കി​യാ​യി​രി​ക്കും വി​ധി​നി​ർ​ണ​യം. ലോ​ക ഫോ​ട്ടോ​ഗ്ര​ഫി ദി​ന​മാ​യ ആ​ഗ​സ്റ്റ് 18ന് ​വി​ജ​യി​യെ പ്ര​ഖ്യാ​പി​ക്കും. വി​ജ​യി​ക്ക് ഐ​ഫോ​ൺ 14 പ്രോ ​സ​മ്മാ​ന​മാ​യി ല​ഭി​ക്കും.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7dZI

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version