Posted By user Posted On

രാ​ജ്യ​ത്തെ പൊ​തു​ഗ​താ​ഗ മേ​ഖ​ല​യു​ടെ വൈ​ദ്യു​തീ​ക​ര​ണം 2030​ഓ​​ടെ പൂ​ർ​ത്തി​യാ​ക്കും: ഖ​ത്ത​ർ മന്ത്രാലയം

ദോ​ഹ: രാ​ജ്യ​ത്തെ പൊ​തു​ഗ​താ​ഗ മേ​ഖ​ല​യു​ടെ വൈ​ദ്യു​തീ​ക​ര​ണം 2030​ഓ​​ടെ പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് ഖ​ത്ത​ർ ഗ​താ​ഗ​ത മ​ന്ത്രാ​ല​യം. ഖ​ത്ത​ർ ദേ​ശീ​യ വി​ഷ​ൻ 2030ന്റെ ​പ്രാ​ഥ​മി​ക ല​ക്ഷ്യ​ങ്ങ​ളി​ലൊ​ന്ന് എ​ന്ന നി​ല​യി​ൽ പൊ​തു​ഗ​താ​ഗ​ത മേ​ഖ​ല​യു​ടെ വൈ​ദ്യു​തീ​ക​ര​ണം സ​ജീ​വ​മാ​യി പു​രോ​ഗ​മി​ക്കു​ന്ന​താ​യി മ​ന്ത്രാ​ല​യ​ത്തി​ലെ ലാ​ൻ​ഡ് ​ട്രാ​ൻ​സ്​​പോ​ർ​ട്ട് സി​സ്റ്റം​സ് ആ​ൻ​ഡ് പോ​ളി​സി വി​ഭാ​ഗം മേ​ധാ​വി ന​ജ്‍ല അ​ൽ ജാ​ബി​ർ ഖ​ത്ത​ർ ​ടെ​ലി​വി​ഷ​നു ന​ട​ത്തി​യ അ​ഭി​മു​ഖ​ത്തി​ൽ അ​റി​യി​ച്ചു.

ഈ ​വ​ർ​ഷം ആ​ദ്യ പാ​ദ​ത്തോ​ടെ ത​ന്നെ രാ​ജ്യ​ത്തെ പൊ​തു​ഗ​താ​ഗ​ത​ത്തി​നു​ള്ള ബ​സു​ക​ളി​ൽ 73 ശ​ത​മാ​ന​വും ഇ​ല​ക്ട്രി​ക് ബ​സു​ക​ളാ​യി മാ​റി. അ​ടു​ത്ത ആ​റ് വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഇ​ത് നൂ​റ് ശ​ത​മാ​ന​മാ​കും.

ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന സേ​വ​ന​ങ്ങ​ളും സം​വി​ധാ​ന​ങ്ങ​ളും മെ​ച്ച​പ്പെ​ടു​ത്തും. ഇ​ന്ധ​ന വാ​ഹ​ന​ങ്ങ​ളു​ടെ പ​രി​ശോ​ധ​നാ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് സ​മാ​ന​മാ​യ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ സെ​ന്റ​ർ ഇ​ല​ക്ട്രി​ക് വാ​ഹ​ങ്ങ​ൾ​ക്കാ​യി സ്ഥാ​പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് മ​ന്ത്ര​ല​യം ഗൗ​ര​വ​മാ​യി പ​ഠ​നം ന​ട​ത്തു​ക​യാ​ണ് -ന​ജ്‍ല അ​ൽ ജാ​ബി​ർ പ​റ​ഞ്ഞു.

വൈ​ദ്യു​ത വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നും ഉ​പ​യോ​ഗി​ക്കു​ന്ന​ത് പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള ന​യ​ങ്ങ​ൾ​ക്ക് രൂ​പം ന​ൽ​കാ​ൻ മ​ന്ത്രാ​ല​യം ആ​വ​ശ്യ​മാ​യ പ​ഠ​നം ന​ട​ത്തു​ന്നു​വെ​ന്നും അ​വ​ർ വി​ശ​ദീ​ക​രി​ച്ചു. പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണ​മി​ല്ലാ​ത്ത പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഖ​ത്ത​റി​നെ മു​ൻ​നി​ര​യി​ലെ​ത്തി​ക്കു​ക​യെ​ന്ന ദേ​ശീ​യ പ​രി​സ്ഥി​തി, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന പ​ദ്ധ​തി​യു​ടെ​യും ഭാ​ഗ​മാ​ണ് ഈ ​ശ്ര​മം.

ഗ​താ​ഗ​ത രം​ഗ​ത്തെ ആ​ഗോ​ള മു​ന്നേ​റ്റ​ങ്ങ​ളി​ലെ പ്ര​വ​ണ​ത​ക​ൾ​ക്ക​നു​സ​രി​ച്ച് അ​ത്യാ​ധു​നി​ക ഗ​താ​ഗ​ത ശൃം​ഖ​ല ഖ​ത്ത​റി​ൽ വി​ക​സി​പ്പി​ക്കു​ക​യെ​ന്ന​ത് ഖ​ത്ത​ർ 2030 വി​ഷ​ന്റെ ഭാ​ഗ​മാ​ണ്. ആ​ഗോ​ള ഇ​ല​ക്‌​ട്രി​ക് മൊ​ബി​ലി​റ്റി റെ​ഡി​ന​സ് ഇ​ൻ​ഡ​ക്‌​സ് 2023 ക​ണ​ക്കു പ്ര​കാ​രം ഒ​മ്പ​താം സ്ഥാ​ന​ത്താ​യി​രു​ന്നു ഖ​ത്ത​ർ. അ​ടു​ത്തി​ടെ ​ഓ​ട്ടോ​ണ​മ​സ് ഇ ​മൊ​ബി​ലി​റ്റി ഫോ​റ​ത്തി​ന് വേ​ദി​യൊ​രു​ക്കി​യ ഖ​ത്ത​ർ ഇ​തു സം​ബ​ന്ധി​ച്ച് നൂ​ത​ന ച​ർ​ച്ച​ക​ൾ​ക്കും വി​ദ​ഗ്ധ​രു​ടെ സം​ഗ​മ​ത്തി​നും വ​ഴി​യൊ​രു​ക്കി​യി​രു​ന്നു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7dZI

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version