ഖത്തറിൽ ആളോഹരി ജിഡിപി ലോകത്ത് എട്ടാം സ്ഥാനത്ത്
ദോഹ: പ്രതിശീർഷ ജി.ഡി.പി അടിസ്ഥാനമാക്കിയുള്ള 2024ലെ ലോകത്തിലെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ ലോകത്ത് എട്ടാം സ്ഥാനത്ത്.
അന്താരാഷ്ട്ര നാണയനിധിയാണ് (ഐ.എം.എഫ്) പട്ടിക പുറത്തുവിട്ടത്. ലക്സംബർഗാണ് പട്ടികയിൽ മുന്നിൽ. അയർലൻഡ്, സ്വിറ്റ്സർലൻഡ് എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങളിൽ വരുന്നു. നോർവേ, സിംഗപ്പൂർ, യു.എസ്, ഐസ്ലാൻഡ് എന്നിവയാണ് ഖത്തറിന് മുന്നിലുള്ള മറ്റു രാജ്യങ്ങൾ.
മകാവു സാർ ഒമ്പതും ഡെന്മാർക് പത്തും സ്ഥാനങ്ങൾ കരസ്ഥമാക്കി. മഡഗാസ്കർ, സൗത്ത് സുഡാൻ, ബുറുണ്ടി, സെൻട്രൽ ആഫ്രിക്ക, കോംഗോ, നൈജർ, മൊസാംബിക്, മലാവി, ലൈബീരിയ, യമൻ, സോമാലിയ, സിയറ ലിയോൺ, ചാഡ്, സോളമൻ ഐലൻഡ്, മാലി എന്നിവയാണ് ആളോഹരി ജി.ഡി.പി ഏറ്റവും കുറവുള്ള രാജ്യങ്ങൾ.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7dZI
Comments (0)