Posted By user Posted On

കേരളത്തില്‍ വീണ്ടും നിപ

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും നിപ കേസ് സ്ഥിരീകരിച്ചു. പൂനെ വെെറോളജി ലാബില്‍ നിന്നും വന്ന ഫലമാണ് പോസിറ്റീവായത്. മലപ്പുറം ജില്ലയിൽ നിപ രോ​ഗലക്ഷണങ്ങളോടെ ചികിത്സയിലിരുന്ന 14-കാരനാണ് പോസിറ്റീവായത്. പാണ്ടിക്കാട് പഞ്ചായത്തിലെ കുട്ടിക്കാണ് നിപ പോസിറ്റീവായത്.കേരളത്തിലെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിൽ പോസിറ്റീവായി നേരത്തെ ഫലം വന്നിരുന്നു. കേരളത്തില്‍ നിപ സ്ഥിരീകരിക്കുന്നത് അഞ്ചാം തവണയാണ്.

ഈ സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് കൺട്രോൾ സെൽ തുറന്നിട്ടുണ്ട്. മലപ്പുറം PWD റെസ്റ്റ് ഹൗസിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ സെൽ തുറന്നു. നമ്പർ: 0483-2732010. കേരളത്തിലെ പരിശോധനയിൽ പോസിറ്റീവായതിനാൽ പ്രോട്ടോകോൾ പ്രകാരം നടപടികൾ സ്വീകരിച്ചതായി ആരോ​ഗ്യമന്ത്രി അറിയിച്ചിരുന്നു. മഞ്ചേരിയിൽ 30 മുറികളുള്ള വാർഡ് തയ്യാറായി. ആറ് ബെഡ് അടങ്ങിയ ഐസിയുവും സജ്ജമാണ്.

പാണ്ടിക്കാടാണ് രോ​ഗത്തിന്റെ പ്രഭവകേന്ദ്രം. ജനങ്ങൾ ജാഗ്രത സ്വീകരിക്കണം. ആരോ​ഗ്യവകുപ്പ് സജ്ജമാണെന്നും വീണാ ജോർജ് പറഞ്ഞു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7dZI

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version