ഖത്തറിൽ അഴിമതി: എട്ട് പൊതുമരാമത്ത് ജീവനക്കാർക്കെതിരെ നടപടി
ദോഹ: അഴിമതിക്കേസില്‍ ഖത്തര്‍ പൊതുമരാമത്ത് വിഭാഗമായ അഷ്ഗാലിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനടക്കം എട്ടുപേര്‍ക്കെതിരെ ക്രിമിനല്‍ നടപടിക്ക് ശിപാര്‍ശ. പബ്ലിക് പ്രോസിക്യൂഷന് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. കൈക്കൂലി, പൊതുസ്വത്തിന് നാശം വരുത്തല്‍, സര്‍ക്കാര്‍ ഓഫിസ് ദുരുപയോഗം ചെയ്യല്‍, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
അഷ്ഗാലിന്റെ കരാറുകള്‍ നല്കുന്നതില് നടത്തിയ ക്രമക്കേടിനാണ് കേസ്.
പൊതുമരാമത്ത് അതോറിറ്റിയിലെ ഒരു വകുപ്പിന്റെ ഡയറക്ടർ സ്ഥാനത്തുള്ള ഖത്തർ പൗരനാണ് ഒന്നാം പ്രതി. ടെൻഡറുകൾ ഉറപ്പിക്കുന്നതിൽ അവിഹിതമായ ഇടപെടൽ നടത്തി പണവും മറ്റ് ആനുകൂല്യങ്ങളും ആവശ്യപ്പെടുകയും സ്വീകരിക്കുകയും ചെയ്തതായി അന്വേഷണത്തിലൂടെ തെളിഞ്ഞതായി പ്രോസിക്യൂഷൻ പറഞ്ഞു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7dZI
Comments (0)