എട്ട് ഇറാൻ നാവികരെ ഖത്തർ മോചിപ്പിച്ചു
ദോഹ: സമുദ്രാതിർത്തി ലംഘിച്ചതിന് അറസ്റ്റിലായ എട്ട് ഇറാൻ നാവികരെ ഖത്തർ മോചിപ്പിച്ചു. ഇറാൻ വിദേശകാര്യ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചു. ഈ വർഷം ഇത്തരത്തിൽ മോചിപ്പിച്ച മൂന്നാമത്തെ സംഘമാണിത്. കഴിഞ്ഞ വർഷം ഏപ്രിലിൽ 17 ഇറാനികളെ ഖത്തർ മോചിപ്പിച്ചിരുന്നു.
നാവികരുടെ തടവ് കാലാവധിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. അബദ്ധത്തിൽ അതിർത്തി കടന്നതാണെന്നാണ് നാവികർ പറയുന്നത്. ഖത്തറിലെ ഇറാൻ എംബസിയും നീതിന്യായ മന്ത്രാലയവും തമ്മിലെ ഏകോപനത്തെ തുടർന്നാണ് മോചനം. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് പിടിയിലായ 87 ഇറാനികൾ ഖത്തറിലെ ജയിലുകളിലുണ്ട്. ഇവരുടെ ബാക്കി ശിക്ഷ സ്വന്തം രാജ്യത്താക്കുന്നത് സംബന്ധിച്ച് ചർച്ച നടക്കുന്നുണ്ട്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7dZI
Comments (0)