കുട്ടികളുടെ പ്രിയപ്പെട്ട ഖത്തർ ടോയ് ഫെസ്റ്റിവൽ ആരംഭിച്ചു
ദോഹ: വിസിറ്റ് ഖത്തറിന്റെ ആഭിമുഖ്യത്തിൽ രണ്ടാമത് ഖത്തർ ടോയ് ഫെസ്റ്റിവൽ ആരംഭിച്ചു.
ആഗസ്റ്റ് 14 വരെ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന കളിപ്പാട്ട മഹോത്സവം രാജ്യത്ത് നടക്കുന്ന മികച്ച പരിപാടികളിലൊന്നാണ്. കളിപ്പാട്ടങ്ങളുടെ പ്രദർശനം, കുട്ടികളുടെ പ്രിയപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങളുടെ മാതൃക, കലാപ്രകടനങ്ങൾ, കളിസ്ഥലങ്ങൾ, വിവിധ മത്സരങ്ങൾ തുടങ്ങിയവ മേളയുടെ ആകർഷണമാണ്. ഞായർ മുതൽ ബുധൻ വരെ ഉച്ചക്ക് രണ്ടുമുതൽ രാത്രി പത്തുവരെയും വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ഉച്ചക്ക് രണ്ടുമുതൽ രാത്രി 11 വരെയുമാണ് പ്രവേശനം.
വിർജിൻ മെഗാ സ്റ്റോർ, ക്യൂ ടിക്കറ്റ്സ് എന്നിവ വഴി ടിക്കറ്റ് സ്വന്തമാക്കാം. 50 റിയാലിന്റെ എൻട്രി ടിക്കറ്റ്, 300 റിയാലിന്റെ ഫാസ്റ്റ് ട്രാക്ക് ടിക്കറ്റ്, 200 റിയാലിന്റെ കുടുംബ ടിക്കറ്റ് എന്നിങ്ങനെയാണ് നിരക്ക്. ആദ്യ ദിവസം സ്റ്റാളുകളിൽ നല്ല തിരക്ക് അനുഭവപ്പെട്ടു.
17000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിൽ 10 സോണുകളിലായാണ് ഫെസ്റ്റിവൽ നടക്കുക. പ്രീ സ്കൂൾ, പെൺകുട്ടികൾ, ആൺകുട്ടികൾ, അനിമേഷൻ, ഫാമിലി, മൂവി ലാൻഡ്, സ്റ്റേജ്, എഫ് ആൻഡ് ബി, തീമിങ് ഏരിയ, റീട്ടെയിൽ എന്നിവയാണ് ഫെസ്റ്റിവലിലെ സോണുകൾ.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7dZI
Comments (0)