Posted By user Posted On

വിസയും താമസവും ടിക്കറ്റും മെഡിക്കൽ ഇന്‍ഷുറന്‍സും സൗജന്യം, 5,000 ദിര്‍ഹം ശമ്പളം; ഗള്‍ഫില്‍ നിരവധി ഒഴിവുകൾ

തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇയിലെ പ്രമുഖ ആശുപത്രിയിലേക്ക് പുരുഷ നഴ്സുമാരുടെ ഒഴിവുകളില്‍ അനുയോജ്യരായ ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നു. യുഎഇയിലെ പ്രമുഖ ആശുപത്രിയുടെ അബുദാബിയിലെ ഇന്‍ഡസ്ട്രിയല്‍ മെഡിക്കല്‍ ഡിവിഷനിലാണ് ഒഴിവുകളുള്ളത്. താല്‍പ്പര്യമുള്ള, യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ സിവി, ഡിഒഎച്ച് ലൈസന്‍സിന്‍റെ കോപ്പി, ഡിഒഎച്ച് ഡേറ്റാഫ്ലോ റിസല്‍ട്ട് എന്നിവ സഹിതം  gcc@odepc.in എന്ന ഇമെയില്‍ വിലാസത്തില്‍ അയയ്ക്കുക. ജൂലൈ 20 ആണ് അപേക്ഷകള്‍ അയയ്ക്കാനുള്ള അവസാന തീയതി. ഇമെയിലില്‍ സബ്ജക്ട് ലൈനായി മെയില്‍ ഇന്‍ഡസ്ട്രിയല്‍ നഴ്സ് ടു യുഎഇ എന്ന് ചേര്‍ക്കുക. www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് വിശദ വിവരങ്ങള്‍ അറിയാം. ഫോൺ നമ്പര്‍ :0471-2329440/41/42 /45 / 6238514446.  

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7dZI

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version