ഖത്തറില്‍ യാത്രാ സമയങ്ങളിലെ സാമ്പത്തിക തട്ടിപ്പുകൾ ഒഴിവാക്കാൻ നിര്‍ദേശവുമായി മന്ത്രാലയം
യാത്രാ സമയങ്ങളിലെ സാമ്പത്തിക തട്ടിപ്പുകൾ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയം ചില നിർദ്ദേശങ്ങൾ നൽകി. തുറന്നതും തിരക്കേറിയതുമായ സ്ഥലങ്ങളിൽ എടിഎമ്മുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക. പകരം ബാങ്ക് ശാഖകൾക്കുള്ളിലെ എടിഎംഎസ് തിരഞ്ഞെടുക്കുക. രേഖകളും വ്യക്തിഗത ഉപകരണങ്ങളും സുരക്ഷിതമായ സ്ഥലങ്ങളിൽ സൂക്ഷിക്കുക. തട്ടിപ്പുകൾ ഒഴിവാക്കാൻ പ്രശസ്തമായ വെബ്സൈറ്റ് ഏജൻസികൾ വഴി താമസം, ടൂറുകൾ, ഗതാഗതം എന്നിവ ബുക്ക് ചെയ്യുക. അറിയാത്ത QR കോഡുകൾ സ്കാൻ ചെയ്യുന്നത് ഒഴിവാക്കുക . സുരക്ഷിതവും സ്വകാര്യവുമായ വൈഫൈ നെറ്റ്‌വർക്കുകൾ ഉപയോഗിക്കുക.
സൈബർ ക്രൈം റിപ്പോർട്ടുകൾക്കായി, 6681 5757 എന്ന ഹോട്ട്‌ലൈൻ നമ്പറിലൂടെയോ Metrash2 ആപ്പ് വഴിയോ cccc@moi.gov.qa എന്ന ഇമെയിൽ വഴിയോ സൈബർ ക്രൈം കോംബാറ്റിംഗ് ഡിപ്പാർട്ട്‌മെൻ്റിനെ ബന്ധപ്പെടാവുന്നതാണ്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7dZI
Comments (0)