ബ്രിട്ടീഷ് സേഫ്റ്റി കൗൺസിലിന്റെ 10 അവാർഡുകൾ കരസ്ഥമാക്കി ഖത്തറിന്റെ അഷ്ഗാൽ
ദോഹ : അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളിൽ ബ്രിട്ടീഷ് സേഫ്റ്റി കൗൺസിൽ അവാർഡുകൾ വാരിക്കൂട്ടി ഖത്തറിന്റെ പൊതുമരാമത്ത് വിഭാഗമായ അഷ്ഗാൽ. റോഡ്‌സ് പ്രൊജക്‌സ് വിഭാഗത്തിൽ പത്ത് ഇൻറർനാഷണൽ സേഫ്റ്റി അവാർഡുകളാണ് അഷ്ഗാലിനെ തേടിയെത്തിയത്. ഖത്തറിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്നു റോഡ് നിർമാണം അടക്കമുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികളാണ് പുരസ്‌കാരത്തിന് അർഹമായത്.
റോഡ് നിർമാണങ്ങളിലെ സുരക്ഷ, തൊഴിലാളി ക്ഷേമ പദ്ധതികൾ, ആരോഗ്യ പദ്ധതി എന്നിവ ഉൾപ്പെടെ പരിഗണിച്ചാണ് ബ്രിട്ടീഷ് കൗൺസിൽ പുരസ്‌കാര പ്രഖ്യാപനം. തുടർച്ചയായി അഞ്ചാം വർഷമാണ് അഷ്ഗാലിന് ഇൻറർനാഷണൽ സേഫ്റ്റി പുരസ്‌കാരമെത്തുന്നത്. തൊഴിലാളികളുടെ സുരക്ഷയും ക്ഷേമവും മുൻനിർത്തിയുള്ള അഷ്ഗാലിന്റെ നിർമാണ വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് തുടർച്ചയായ അവാർഡ് നേട്ടങ്ങളെന്ന് അഷ്ഗാൽ റോഡ് പ്രൊജക്‌സ് വിഭാഗം മാനേജർ എഞ്ചി. സൗദ് അൽ തമിമി പറഞ്ഞു. 2020ൽ മൂന്നും, 2021ൽ നാലും, 2022ൽ ഒമ്പതും, 2023ൽ എട്ടും പുരസ്‌കാരങ്ങൾ അഷ്ഗാലിനെ തേടിയെത്തിയിരുന്നു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7dZI
Comments (0)