ഖത്തറിൽ അനധികൃത ഓൺലൈൻ ടാക്സികൾക്കെതിരെ മുന്നറിയിപ്പുമായി മന്ത്രാലയം
ദോഹ: അനുമതിയില്ലാതെ സേവനം നടത്തുന്ന ഓൺലൈൻ ടാക്സികൾക്ക് മുന്നറിയിപ്പുമായി ഖത്തർ ഗതാഗത മന്ത്രാലയം. ഇത്തരം വാഹനങ്ങൾക്കും കമ്പനികൾക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം എക്സ് പോസ്റ്റിലൂടെ അറിയിച്ചു. ഖത്തർ ഗതാഗത മന്ത്രാലയം ലൈസൻസ് അനുവദിച്ച ഉബർ, കർവ ടെക്നോളജിസ്, ക്യൂ ഡ്രൈവ്, ബദ്ർ, അബർ, സൂം റൈഡ്, റൈഡി എന്നീ കമ്പനികൾക്ക് മാത്രമാണ് ഓൺലൈൻ ടാക്സി സേവനം നടത്താൻ അനുമതിയുള്ളത്. നിയമവിരുദ്ധമായി ചില കമ്പനികൾ സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗപ്പെടുത്തി ഓൺലൈൻ ടാക്സി സേവനത്തിന് ശ്രമിക്കുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7dZI
Comments (0)