Posted By user Posted On

ഖത്തറില്‍ ഉപഭോക്താക്കള്‍ക്ക് ഇനി മൊബൈല്‍ ആപ്പ് വഴിയും പരാതികള്‍ അറിയിക്കാം

ദോഹ: ഖത്തറില്‍ വാണിജ്യ സ്ഥാപനങ്ങള്‍ക്കെതിരേ ഏതെങ്കിലും രീതിയിലുള്ള പരാതിയുണ്ടെങ്കില്‍ അത് സമര്‍പ്പിക്കാന്‍ ഉപഭോക്താക്കള്‍ ഇനി കൂടുതല്‍ എളുപ്പം. ഇതിനായി വാണിജ്യ വ്യവസായ മന്ത്രാലയം അതിന്റെ മൊബൈല്‍ ആപ്ലിക്കേഷനില്‍ പ്രത്യേക സൗകര്യം ഒരുക്കിയതോടെയാണിത്. മന്ത്രാലയത്തിന്റെ, ഐഫോണിലും ആന്‍ഡ്രോയിഡ് ഫോണുകളിലും പ്രവര്‍ത്തിക്കുന്ന ‘MOCIQATAR’ എന്ന മൊബൈല്‍ ആപ്പിലാണ് പരാതി സമര്‍പ്പിക്കല്‍ സേവനം ആരംഭിച്ചത്. മൊബൈല്‍ ആപ്പ് വഴി ലളിതമായ നടപടിക്രമങ്ങളിലൂടെ വാണിജ്യ സ്ഥാപനങ്ങള്‍ക്കും അവയുമായി ബന്ധപ്പെട്ട വ്യക്തികള്‍ക്കുമെതിരേ പരാതി മസര്‍പ്പിക്കാന്‍ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ പുതിയ സേവനത്തിലൂടെ സാധിക്കും. മേഖലയുമായി ബന്ധപ്പെട്ട പൊതു താല്‍പര്യാര്‍ഥമുള്ള പരാതികളും ഇതുവഴി നല്‍കാനാവും.ഉപഭോക്താക്കള്‍ക്ക് രാജ്യത്തെ വാണിജ്യ, വ്യാപാര മേഖലയുമായി ബന്ധപ്പെട്ട് ഏത് പരാതികളും ഈ ആപ്പ് വഴി അധികാരികളെ അറിയിക്കാം. സാധനങ്ങളുടെ വിലകള്‍, വില്‍പ്പന, ഉല്‍പ്പന്നങ്ങള്‍ അല്ലെങ്കില്‍ സേവനങ്ങള്‍, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പരാതികള്‍ മൊബൈല്‍ ഫോണ്‍ വഴി എളുപ്പത്തില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആപ്ലിക്കേഷന്‍ ഉപഭോക്താക്കള്‍ക്ക് അവസരം നല്‍കുന്നു. കൂടാതെ, ബില്ലുകള്‍, പേയ്മെന്റ് രീതികള്‍, ലൈസന്‍സിംഗ്, ആരോഗ്യവും സുരക്ഷയും, മേഖലയുമായി ബന്ധപ്പെട്ട ചൂഷണങ്ങള്‍, ദുരുപയോഗോങ്ങള്‍, ഉപഭോക്താക്കള്‍ നേരിട്ടേക്കാവുന്ന മറ്റ് ലംഘനങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാമുള്ള പരാതികളും ഇതിലൂടെ സമര്‍പ്പിക്കാം.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7dZI

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version