Posted By editor1 Posted On

കുവൈത്ത് അമീറിനെ സമൂഹ മാധ്യമത്തിലൂടെ വിമർശിച്ച പ്രതിയെ അറസ്റ്റ് ചെയ്യാൻ ഉത്തരവ്

കുവൈത്ത് അമീറിനെ സാമൂഹ മാധ്യമത്തിലൂടെ വിമർശിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്ത കുവൈത്തി പൗരനെ അറസ്റ്റ് ചെയ്യാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു.കുവൈത്ത് ആഭ്യന്തര മന്ത്രാലയം രാജ്യത്തെ ശിയാ ആരാധനാ കേന്ദ്രങ്ങൾക്ക് പുതുതായി കടുത്ത വ്യവസ്ഥകൾ ബാധകമാക്കിയതിന് എതിരെയാണ് പ്രതി സമൂഹ മാധ്യമത്തിൽ അഭിപ്രായ പ്രകടനം നടത്തിയത്. ഈ സംഭവത്തിലാണ് പ്രതി സമൂഹ മാധ്യമത്തിലൂടെ അമീറിനെ വിമർശിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്തത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KH6FUH5mqsW2Jc4MSqLfOI

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version