കുവൈത്തിൽ ഇത്തരക്കാരുടെ പാസ്പോർട്ടുകൾ പിൻവലിക്കാൻ നിർദേശം
കുവൈത്തിൽ പൗരത്വ രഹിതകരായി കഴിയുന്ന ബിദൂനികൾ എന്ന പേരിൽ അറിയപ്പെടുന്നവർക്ക് നൽകിയ പാസ്പോർട്ടുകൾ പിൻവലിക്കാൻ നിർദേശം. 17 ആം നമ്പർ വിഭാഗത്തിൽ പെട്ട എല്ലാ പാസ്സ്പോർട്ടുകളും ഇവക്കായുള്ള അപേക്ഷകളും റദ്ദാക്കാനാണ് തീരുമാനം. ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസുഫ് ആണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. 17 ആം നമ്പർ പാസ്പോർട്ടു ഉടമകൾ രാജ്യത്ത് നിന്ന് പുറപ്പെടുമ്പോഴോ വരുമ്പോഴോ, രാജ്യത്തെ എല്ലാ അതിർത്തി കവാടങ്ങളിൽ നിന്നും ഇവരുടെ പാസ്സ്പോർട്ടുകൾ തിരികെ വാങ്ങി അവ റദ്ദാക്കാനാണ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്. പാസ്പോർട്ട് പിൻവലിച്ച ശേഷം പകരം റിസീപ്റ്റ് ആയിരിക്കും ഇവർക്ക് നൽകുക.മാനുഷിക പരമായ പരിഗണയിൽ ഇവരിൽ രോഗികൾ,വിദ്യാർഥികൾ എന്നിവരെ താൽക്കാലികമായി ഒഴിവാക്കിയിട്ടുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KH6FUH5mqsW2Jc4MSqLfOI
Comments (0)