കുവൈറ്റിൽ ഡിറ്റക്ടീവ് ചമഞ്ഞ് പ്രവാസികളെ കൊള്ളയടിച്ച പ്രതികൾ പിടിയിൽ
കുവൈറ്റിൽ ഡിറ്റക്ടീവുകളായി ആൾമാറാട്ടം നടത്തി പ്രവാസികളെ കൊള്ളയടിക്കുന്നവരെ അറസ്റ്റ് ചെയ്തു.രാത്രി 10 മണിയോടെ ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുമ്പോൾ ഒരു അജ്ഞാതൻ ബലമായി തന്നെ കൊള്ളയടിച്ചതായി ഒരു പ്രവാസി അഹമ്മദി പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യുകയും സംശയാസ്പദമായ വാഹനത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകുകയും ചെയ്തതോടെയാണ് കേസിന്റെ ചുരുളഴിഞ്ഞത്.റിപ്പോർട്ടിനെ തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥർ ഊർജിതമായ അന്വേഷണം ആരംഭിക്കുകയും ദിവസങ്ങൾക്ക് ശേഷം നൽകിയ വിവരണവുമായി പൊരുത്തപ്പെടുന്ന ഒരു വാഹനം കണ്ടെത്തുകയുമായിരുന്നു.മറ്റൊരു പ്രവാസിയെ കൊള്ളയടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ കയ്യോടെ പിടികൂടിയത്.ചോദ്യം ചെയ്യലിൽ തനിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ ഇയാൾ സമ്മതിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ കൂട്ട് പ്രതിയെയും പിടികൂടിയതായി അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KH6FUH5mqsW2Jc4MSqLfOI
Comments (0)