Posted By user Posted On

ഖത്തറില്‍ ജൂണിൽ സകാത്ത്‌ ഫണ്ട് സഹായമായി നൽകിയത് 11. 6 മില്യൻ റിയാൽ

ദോഹ ∙ ഈ വർഷം ജൂണിൽ സകാത്ത് കാര്യ വകുപ്പിൽ നിന്നും അർഹരായ 370 കുടുംബങ്ങൾക്ക് 11,684,940 റിയാൽ നൽകിയതായി ഔഖാഫ്, ഇസ്‌ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. കുടുംബങ്ങൾക്ക് ഭക്ഷണം, പാനീയം, പാർപ്പിടം എന്നീ അടിസ്ഥാനാവശ്യങ്ങൾക്കായി പ്രതിമാസം നൽകി വരുന്ന സാമ്പത്തിക സഹായ ഇനത്തിൽ 6,872,224 ഖത്തർ റിയാലാണ് നൽകിയത്. ഒരു ഒറ്റത്തവണ സഹായമായി  4,812,716 റിയാലും നൽകി. സഹായത്തിന് അർഹതയുള്ളവർക്ക് ഡിപ്പാർട്ട്‌മെന്റ് ഓഫ് സകാത്ത് അഫയേഴ്‌സ് ആപ്ലിക്കേഷൻ വഴി സഹായ അപേക്ഷ സമർപ്പിക്കാമെന്ന്  സകാത്ത് ഫണ്ടിലെ കളക്ഷൻ ആൻഡ് സകാത്ത് അക്കൗണ്ടുകളുടെ തലവൻ മുഹമ്മദ് അഹമ്മദ് അൽ സെയ്ദ്  വിശദീകരിച്ചു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7dZI

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version