ഖത്തറിൽ വിദ്വേഷ പ്രചാരണം: നാലുപേർ അറസ്റ്റിൽ
ദോഹ: വിദ്വേഷ പ്രചാരണം നടത്തുകയും സമൂഹത്തിൽ ഭിന്നതയുണ്ടാക്കുകയും ചെയ്ത കേസിൽ ഖത്തറിൽ നാലുപേരെ അറസ്റ്റ് ചെയ്തു. ഇവരെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായി ആഭ്യന്തര മന്ത്രാലയം സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു. സമൂഹ മാധ്യമത്തിലെ വിദ്വേഷം സൃഷ്ടിക്കുന്ന ഉള്ളടക്കത്തിന്റെ പേരിലാണ് നടപടി. രാജ്യദ്രോഹം, വിദ്വേഷം, വംശീയത എന്നിവ പ്രോത്സാഹിപ്പിക്കുന്നതോ സമൂഹത്തിന്റെ സുസ്ഥിര ഘടനക്കും സുരക്ഷക്കും ഭീഷണി ഉയർത്തുന്നതുമായ ഒരു പ്രവൃത്തിയും വെച്ചുപൊറുപ്പിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. സമൂഹത്തിന്റെ സുസ്ഥിരതയും നല്ല ബന്ധവും എല്ലാവരുടെയും ഉത്തരവാദിത്തമാണെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രാലയം സമൂഹ മാധ്യമ ഉപയോഗത്തിൽ നിയമപരിധി വിടുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് മുന്നറിയിപ്പ് നൽകി.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7
Comments (0)