വ്യോമയാന സുരക്ഷ: ഖത്തറും യു.എസും ധാരണയിൽ
ദോഹ: വ്യോമയാന സുരക്ഷയുമായി ബന്ധപ്പെട്ട സഹകരണത്തിന് ഖത്തറും അമേരിക്കയും ധാരണപത്രത്തിൽ ഒപ്പുവെച്ചു. ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ മാനേജിങ് ചുമതലയുള്ള മുഹമ്മദ് ഫാലിഹ് അൽ ഹജ്രിയും ഖത്തറിൽ അമേരിക്കൻ അംബാസഡർ ടിമ്മി ഡേവിസുമാണ് ധാരണപത്രത്തിൽ ഒപ്പുവെച്ചത്.
ഖത്തർ ഗതാഗത മന്ത്രി ജാസിം ബിൻ സൈഫ് അൽ സുലൈതിയും ചടങ്ങിൽ സംബന്ധിച്ചു. ഗതാഗത, വ്യോമയാന മേഖല എന്നിവയിൽ ഉഭയകക്ഷി സഹകരണം ശക്തമാക്കാനുള്ള മാർഗങ്ങൾ മന്ത്രിയും യു.എസ് അംബാസഡറും ചർച്ച ചെയ്തു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7
Comments (0)