Posted By editor1 Posted On

കുവൈറ്റിൽ മയക്കുമരുന്നും ആയുധങ്ങളുമായി പ്രവാസി പിടിയിൽ

കുവൈറ്റിൽ മയക്കുമരുന്ന് ഗുളികകൾ, വിൽപ്പനയിൽ നിന്ന് ലഭിച്ച തുക, മൂർച്ചയുള്ള ആയുധം എന്നിവയുമായി പ്രവാസിയെ ജഹ്‌റ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ഇയാളെ പിന്നീട് ഡ്രഗ് നിയന്ത്രണത്തിനുള്ള ജനറൽ ഡിപ്പാർട്ട്‌മെൻ്റിന് കൈമാറി. അൽ-നസീം മേഖലയിൽ പതിവ് പട്രോളിംഗിനിടെ സംശയം തോന്നി ഉദ്യോഗസ്ഥർ വാഹനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. സുരക്ഷാ വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു. തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ടപ്പോൾ എതിർത്ത ഇയാളെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KH6FUH5mqsW2Jc4MSqLfOI

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version