Posted By editor1 Posted On

കുവൈത്തിൽ വാഹനാപകടത്തിൽ 7 ഇന്ത്യൻ പ്രവാസികൾക്ക് ദാരുണാന്ത്യം; പരിക്കേറ്റവരിൽ മലയാളികളുമെന്ന് സംശയം

കുവൈത്തിലെ ഏഴാമത്തെ റിംഗ് റോഡിലുണ്ടായ ദാരുണമായ അപകടത്തിൽ ഏഴ് ഇന്ത്യക്കാർ മരിച്ചതായി റിപ്പോർട്ട്. മിനി വാനിൽ ജോലി സ്ഥലത്തേക്ക് പോവുകയായിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. 4 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അബ്ദുല്ല അൽ മുബാറക് ഏരിയയ്ക്ക് എതിർവശത്തുള്ള ഏഴാം റിംഗ് റോഡിൽ ഇവർ സഞ്ചരിച്ചിരുന്ന മിനി വാൻ പാലത്തിൻ്റെ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു.മരിച്ചവരും പരിക്കേറ്റവരും ഒരു കമ്പനിയിലെ തൊഴിലാളികളാണ്. ബിനു മനോഹരൻ, സുരേന്ദ്രൻ, രാജ് കുമാർ കൃഷ്ണസ്വാമി, അർമാൻ എന്നിവരാണ് മരിച്ച ഇന്ത്യക്കാരിൽ നാല് പേർ. മരിച്ചവർ ഏത് സംസ്ഥാനത്ത് നിന്നുള്ളവർ ആണെന്ന് അറിവായിട്ടില്ല.പരിക്കറ്റ് ചികിത്സയിൽ കഴിയുന്നവരിൽ 2 മലയാളികൾ ഉണ്ടെന്നാണ് വിവരം.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KH6FUH5mqsW2Jc4MSqLfOI

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version