Posted By user Posted On

ഖ​ത്ത​ർ ടോ​യ് ഫെ​സ്റ്റി​വ​ൽ ജൂ​ലൈ 15 മു​ത​ൽ

ദോ​ഹ: ഖ​ത്ത​ർ ടോ​യ് ഫെ​സ്റ്റി​വ​ലി​ന്റെ ര​ണ്ടാം എ​ഡി​ഷ​ൻ ജൂ​ലൈ15 മു​ത​ൽ ആ​ഗ​സ്റ്റ് 14 വ​രെ ദോ​ഹ എ​ക്സി​ബി​ഷ​ൻ ആ​ൻ​ഡ് ക​ൺ​​വെ​ൻ​ഷ​ൻ സെ​ന്റ​റി​ൽ ന​ട​ക്കും. പു​തി​യ ലൈ​വ് ഷോ​ക​ളും എ​ക്‌​സ്‌​ക്ലൂ​സി​വ് ആ​ക്ടി​വേ​ഷ​നു​ക​ളും ഉ​ൾ​പ്പെ​ടു​ത്തി മു​ൻ വ​ർ​ഷ​ത്തേ​ക്കാ​ൾ ഗം​ഭീ​ര​മാ​യാ​ണ് ഇ​ത്ത​വ​ണ ഫെ​സ്റ്റി​വ​ൽ ന​ട​ത്തു​ന്ന​ത്. ‘നി​ങ്ങ​ളു​ടെ വേ​ന​ൽ ഇ​വി​ടെ തു​ട​ങ്ങു​ന്നു’ കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യാ​ണ് വി​സി​റ്റ് ഖ​ത്ത​ർ ‘ഖ​ത്ത​ർ ടോ​യ് ഫെ​സ്റ്റി​വ​ൽ’ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

പ്രീ ​സ്‌​കൂ​ൾ, പെ​ൺ​കു​ട്ടി​ക​ൾ, ആ​ൺ​കു​ട്ടി​ക​ൾ, അ​നി​മേ​ഷ​ൻ, ഫാ​മി​ലി, മൂ​വി ലാ​ൻ​ഡ്, സ്റ്റേ​ജ്, എ​ഫ് ആ​ൻ​ഡ് ബി, ​തീ​മി​ങ് ഏ​രി​യ, റീ​ട്ടെ​യി​ൽ എ​ന്നി​ങ്ങ​നെ 10 സോ​ണു​ക​ളാ​ണ് ഫെ​സ്റ്റി​വ​ലി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്. ഇ​തി​ൽ മൂ​ന്നെ​ണ്ണം പു​തു​താ​യി ഉ​ൾ​പ്പെ​ടു​ത്തി​യ​താ​ണ്. 17,000 ച​തു​ര​ശ്ര മീ​റ്റ​റി​ല​ധി​കം വി​സ്തൃ​തി​യി​ൽ ഒ​രു​ക്കു​ന്ന മേ​ള​യി​ൽ ക​ളി​പ്പാ​ട്ട​ങ്ങ​ളു​ടെ​യും കാ​ർ​ട്ടൂ​ൺ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ​യും പ്ര​ദ​ർ​ശ​നം, സം​ഗീ​ത പ​രി​പാ​ടി​ക​ൾ, സ​യ​ൻ​സ് ഷോ, ​നൃ​ത്ത​പ​രി​പാ​ടി​ക​ൾ, മ​ത്സ​ര​ങ്ങ​ൾ, ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​മാ​രു​ടെ പ്ര​ക​ട​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യു​ണ്ടാ​കും. പ​രേ​ഡു​ക​ളും 19ല​ധി​കം സ്റ്റേ​ജ് ഷോ​ക​ളും ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ണ്ട്. ബാ​ർ​ബി, മാ​ർ​വ​ൽ, എ​ൽ.​ഒ.​എ​ൽ, ആ​ൻ​ഗ്രി ബേ​ർ​ഡ്‌​സ്, ന​രൂ​ട്ടോ എ​ന്നി​വ​യു​ൾ​പ്പെ​ടെ 50ല​ധി​കം അ​ന്താ​രാ​ഷ്ട്ര ബ്രാ​ൻ​ഡു​ക​ൾ ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി അ​ണി​നി​ര​ക്കും. കേ​വ​ല വി​നോ​ദ​ത്തി​ന​പ്പു​റം കു​ട്ടി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും അ​റി​വ് ന​ൽ​കു​ന്ന വി​വി​ധ പ്ര​ദ​ർ​ശ​ന​ങ്ങ​ളും സെ​ഷ​നു​ക​ളും ഫെ​സ്റ്റി​വ​ലി​ന്റെ ഭാ​ഗ​മാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം വ​ൻ വി​ജ​യ​മാ​യ​തി​ന്റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് കൂ​ടു​ത​ൽ വി​പു​ലീ​ക​രി​ച്ച് ഇ​ത്ത​വ​ണ​യും ന​ട​ത്തു​ന്ന​ത്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7dZI

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version