Posted By user Posted On

ഖത്തറിൽ പ​ള്ളി​യി​ൽ പോ​കു​ന്ന​വ​ർ​ക്ക് മാ​ർ​ഗ​നി​ർ​ദേ​ശ​വു​മാ​യി ഔ​ഖാ​ഫ് മ​​ന്ത്രാ​ല​യം

ദോ​ഹ: ഖ​ത്ത​റി​ൽ ആ​രാ​ധ​ന​ക്കാ​യി പ​ള്ളി​ക​ളി​ൽ പോ​കു​മ്പോ​ൾ പാ​ലി​ക്കേ​ണ്ട മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി ഔ​ഖാ​ഫ് മ​ന്ത്രാ​ല​യം. ഒ​മ്പ​ത് നി​ർ​ദേ​ശ​ങ്ങ​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ മ​ന്ത്രാ​ല​യം പ​ങ്കു​വെ​ച്ച​ത്. പ്രാ​ർ​ഥ​ന​ക്കാ​യി പ​ള്ളി​ക​ളി​ലേ​ക്ക് വ​രു​ന്ന​വ​ർ ഉ​ചി​ത​മാ​യ വ​സ്ത്രം ധ​രി​ക്ക​ണം. വൃ​ത്തി​യി​ല്ലാ​ത്ത​തോ അ​ല​സ​മാ​യ രീ​തി​യി​ലോ വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്ക​രു​ത്. വ്യ​ക്തി ശു​ചി​ത്വം പാ​ലി​ക്ക​ണം. പ്രാ​യ​മേ​റി​യ​വ​ർ​ക്ക് പ​ള്ളി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​ന് ത​ട​സ്സ​മാ​കാ​തി​രി​ക്കാ​ൻ ചെ​രു​പ്പു​ക​ൾ അ​നു​വ​ദി​ച്ച സ്ഥ​ല​ത്ത് ത​ന്നെ വെ​ക്ക​ണം. അം​ഗ​ശു​ദ്ധി വ​രു​ത്തു​മ്പോ​ൾ വെ​ള്ളം പാ​ഴാ​ക്കാ​തെ മി​ത​മാ​യി ഉ​പ​യോ​ഗി​ക്ക​ണം. പ​ള്ളി​ക്ക​ക​ത്തു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ശി​പ്പി​ക്ക​രു​ത്. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള സൗ​ക​ര്യ​ങ്ങ​ളും പാ​ർ​ക്കി​ങ്ങും മ​റ്റു​ള്ള​വ​ർ ഉ​പ​യോ​ഗി​ക്ക​രു​ത്. പ്രാ​ർ​ഥ​ന സ​മ​യ​ങ്ങ​ളി​ൽ മാ​ത്രം പ​ള്ളി​യോ​ട് ചേ​ർ​ന്നു​ള്ള വാ​ഹ​ന പാ​ർ​ക്കി​ങ് ഏ​രി​യ ഉ​പ​യോ​ഗി​ക്കു​ക. മ​റ്റ് സ​മ​യ​ങ്ങ​ളി​ൽ പാ​ർ​ക്കി​ങ് ഏ​രി​യ ഉ​പ​യോ​ഗി​ക്കു​ന്ന​ത് നി​രോ​ധി​ച്ചി​ട്ടു​ണ്ട്. ഉ​പ​യോ​ഗി​ച്ച ടി​ഷ്യൂ​ക​ളും മാ​ലി​ന്യ​ങ്ങ​ളും നി​ർ​ദേ​ശി​ച്ച സ്ഥാ​ന​ത്ത് മാ​ത്രം നി​ക്ഷേ​പി​ക്കു​ക. പ​ള്ളി​ക​ളു​ടെ സ​മീ​പം സ്ഥി​തി ചെ​യ്യു​ന്ന വീ​ടു​ക​ളു​ടെ മു​ന്നി​ൽ നി​ൽ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് ഔ​ഖാ​ഫ് മ​ന്ത്രാ​ല​യം സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ ന​ൽ​കി​യ നി​ർ​ദേ​ശ​ങ്ങ​ൾ.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7dZI

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version