ഖത്തറിൽ അൽ ഖോറിലെ മാലിന്യ ശേഖരണ കേന്ദ്രം പരിസ്ഥിതി മന്ത്രാലയ അധികൃതർ സന്ദർശിച്ചു
ദോഹ: പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലത്തിലെ ഉന്നത ഉദ്യോഗസ്ഥർ അൽ ഖോറിലെ മാലിന്യ ശേഖരണ കേന്ദ്രം സന്ദർശിച്ചു. ഹരിത വികസന പരിസ്ഥിതി സുസ്ഥിരത വകുപ്പ് ഡയറക്ടർ ഡോ. സൗദ് ഖലീഫ ആൽഥാനിയുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ വിലയിരുത്തി. പ്രതിദിനം 1500 ടൺ മാലിന്യം ശേഖരിക്കാൻ ശേഷിയുള്ള അൽ ഖോർ കേന്ദ്രം ഖത്തറിന്റെ മാലിന്യ സംസ്കരണ അടിസ്ഥാന സൗകര്യത്തിന്റെ പ്രധാന ഭാഗമാണ്. മാലിന്യം തരംതിരിക്കുന്നതിലും പുനരുപയോഗ പ്ലാന്റുകളിലേക്ക് കൊണ്ടുപോകുന്നതിലും കാര്യക്ഷമമായ പ്രവർത്തനമാണ് കേന്ദ്രം നടത്തുന്നത്. മാലിന്യ സംസ്കരണത്തിൽ പൊതു, സ്വകാര്യ മേഖല സഹകരണത്തിനും കേന്ദ്രം മികച്ച മാതൃകയാണ്. കേന്ദ്രം നടത്തുന്ന ഗ്ലോബൽ കമ്പനി സി.ഇ.ഒ ഹസൻ മലല്ലയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെ സ്വീകരിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7dZI
Comments (0)