Posted By user Posted On

ഖത്തറിൽ ഡ്രൈവർമാരായി ജോലി ചെയ്യുന്നവര്‍ അറിയാൻ; ഇനി കണ്ണ് പരിശോധന വേണ്ട, കാരണം ഇത്

ദോഹ: വിദേശത്തുള്ള ഖത്തർ വിസ സെൻ്ററുകളിൽ നിന്ന് വിസ നേടി, ഖത്തറിൽ ഡ്രൈവർമാരായി ജോലിക്ക് വരുന്ന പ്രവാസികൾക്കുള്ള നേത്ര പരിശോധന സർവീസ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിൻ്റെ ലൈസൻസിങ് സംവിധാനവുമായി ബന്ധിപ്പിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ സംയോജനം പ്രവാസികൾ രാജ്യത്ത് എത്തുമ്പോൾ വീണ്ടും കണ്ണ് പരിശോധന നടത്തേണ്ടതില്ലെന്ന് ഉറപ്പാക്കുന്നു. പ്രവാസികളെ രാജ്യത്തേക്ക് ജോലിക്ക് കൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനുമുള്ള രാജ്യത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് നടപടി.
സാമ്പത്തിക രംഗത്ത് ഖത്തർ എയർവേയ്‌സ് കൈവരിച്ച നേട്ടം കാര്യക്ഷമവും ആസൂത്രിതവുമായ പ്രവർത്തങ്ങളുടെ നേട്ടമാണെന്നും ഖത്തർ ഊർജ സഹമന്ത്രിയും ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് ചെയർമാനുമായ എൻജിനീയർ. സാദ് ബിൻ ശരീദ അൽ-കഅബി പറഞ്ഞു. ലാഭം, കാര്യക്ഷമത, ഉപഭോക്തൃ അനുഭവം എന്നി മേഖലയ്ക്ക് കമ്പനി നൽകിയ ശ്രദ്ധയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കാൻ സാധിച്ചതും റെക്കോർഡ് സാമ്പത്തിക നേട്ടം കൈവരിക്കുന്നതിന് ഏറെ സഹായകമായതായി ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ, എഞ്ചിനീയർ ബദർ മുഹമ്മദ് അൽ-മീർ പറഞ്ഞു. ഇത്തരമൊരു നേട്ടം കൈവരിക്കുന്നതിന് അക്ഷീണം പ്രായത്തിനിച്ച മുഴുവൻ ഖത്തർ എയർവേയ്‌സ് ജീവനക്കാരെയും അദ്ദേഹം അഭിനന്ദിച്ചു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7dZI

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version