ഖത്തറില്‍ ട്രാഫിക് പിഴകളിലെ 50 ശതമാനം ഇളവ് ഓർമിപ്പിച്ച് ആഭ്യന്തര മന്ത്രാലയം
ദോഹ: ഖത്തറിൽ ഗതാഗത നിയമലംഘനം നടത്തിയതിനുള്ള പിഴകളിലെ 50 ശതമാനം ഇളവ് വാഹന ഉടമകളെ ഓർമിപ്പിച്ച് ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ രേഖപ്പെടുത്തിയിട്ടുള്ള ലംഘനങ്ങൾക്കാണ് ആഭ്യന്തര മന്ത്രാലയം ആഗസ്റ്റ് 31 വരെ ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്. ജൂൺ 1 മുതലാണ് ഇളവ് പ്രാബല്യത്തിൽ വന്നത്. എല്ലാത്തരം ട്രാഫിക് പിഴകളും ഈ കാലയളവിനുള്ളിൽ 50 ശതമാനം ഇളവിൽ അടച്ചു തീർക്കാമെന്ന് മന്ത്രാലയം അറിയിച്ചിരുന്നു. ഖത്തരി പൗരന്മാർ, താമസക്കാർ, സന്ദർശകർ, ജി.സി.സി പൗരന്മാർ എന്നിവർക്കും ഇളവ് ഉപയോഗപ്പെടുത്താം. ഖത്തറിൽ ഗതാഗത നിയമലംഘനങ്ങളുള്ള വാഹനങ്ങൾക്കും വ്യക്തികൾക്കും പിഴ അടച്ചു തീർക്കാതെ രാജ്യം വിടാനാകില്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ട്രാഫിക് പിഴ അടക്കാനും വാഹന എക്സിറ്റ് പെർമിറ്റുകൾക്കുമായി ഏഴ് പുതിയ നിയമങ്ങളാണ് ആഭ്യന്തര മന്ത്രാലയം ഇതോടൊപ്പം പ്രഖ്യാപിച്ചത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7dZI
Comments (0)