ഖത്തറില്‍ കസ്റ്റംസ് രണ്ട് ടൺ പുകയില ഉൽപന്നം പിടികൂടി
ദോഹ: രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച രണ്ട് ടൺ നിരോധിത പുകയില ഉൽപന്നങ്ങൾ കള്ളക്കടത്ത് തടയാനുള്ള പ്രത്യേക വകുപ്പ് പിടികൂടിയതായി ജനറൽ കസ്റ്റംസ് അതോറിറ്റി അറിയിച്ചു. സുഗന്ധ വസ്തുക്കൾക്കിടയിൽ ഒളിച്ചു കടത്താനുള്ള ശ്രമമാണ് വിഫലമാക്കിയത്.
സൂക്ഷ്മ പരിശോധനക്കിടെയാണ് പെർഫ്യൂമുകൾക്കിടയിൽ രഹസ്യമായി സൂക്ഷിച്ച പുകയില ഉൽപന്നങ്ങൾ പിടികൂടിയത്. കള്ളക്കടത്തുകാർ പുതിയ തന്ത്രങ്ങൾ പയറ്റുന്നതിനനുസരിച്ച് വിമാനത്താവളത്തിലും കര അതിർത്തി ചെക്പോസ്റ്റുകളിലും തുറമുഖത്തും കസ്റ്റംസ് അതോറിറ്റി ജാഗ്രതയിലാണ്. വിദഗ്ധ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെയും അത്യാധുനിക സാങ്കേതികവിദ്യകളും ഉപകരണങ്ങളുമാണ് അതോറിറ്റി വിന്യസിച്ചിരിക്കുന്നത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7dZI
Comments (0)