ഖത്തറില്‍ ഫുവൈരിത് ബീച്ചിൽ നൂറുക്കണക്കിന് കടലാമകളെ തുറന്നുവിട്ടു
ദോഹ: പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം വംശനാശ ഭീഷണി നേരിടുന്ന ഹോക്സ്ബിൽ ആമകളുടെ നൂറുക്കണക്കിന് കുഞ്ഞുങ്ങളെ അൽ ഫുവൈരിത് ബീച്ചിൽ കടലിലേക്ക് തുറന്നുവിട്ടു.
പരിസ്ഥിതി മന്ത്രാലയത്തിലെയും പ്രതിരോധ മന്ത്രാലയത്തിലെയും മുതിർന്ന ഉദ്യോഗസ്ഥരും നിരവധി സന്നദ്ധ പ്രവർത്തകരും വിവിധ വകുപ്പ് മേധാവികളും ചടങ്ങിൽ പങ്കെടുത്തു. കടലിൽനിന്നെത്തുന്ന ആമകളുടെ മുട്ട വിരിയിച്ച് ഹോക്സ്ബിൽ കുഞ്ഞുങ്ങളെ തിരിച്ച് കടലിലേക്കു വിടുന്ന പദ്ധതിയുടെ രണ്ടാം ഘട്ടമാണ് ആരംഭിച്ചതെന്ന് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിലെ വന്യജീവി വികസന വകുപ്പ് മേധാവി മുഹമ്മദ് അൽ ഖൻജി പറഞ്ഞു. ഫുവൈരിതിലും പരിസരങ്ങളിലുമായി 138 കൂടുകളാണ് നിർമിച്ചിരിക്കുന്നതെന്നും ഓരോ കൂട്ടിലും ഏകദേശം 60 മുട്ടകൾ അടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഏറെ പ്രാധാന്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്നും തീരപ്രദേശങ്ങളിൽ അവയുടെ കൂടുകൾ മാറ്റാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്നും അനിവാര്യ ഘട്ടത്തിൽ തീർത്തും ശാസ്ത്രീയമായ രീതിയിലാണ് കൂടുകൾ പുനഃക്രമീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7dZI
Comments (0)