ചെക്പോസ്റ്റ് വികസനം ഏകോപിപ്പിക്കുന്നതിന് ഖത്തർ -സൗദി ചർച്ച നടത്തി
ദോഹ: അതിർത്തി ചെക്പോസ്റ്റിലെ പ്രവർത്തനവും നടപടിക്രമങ്ങളും വികസന പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിന് ഖത്തർ -സൗദി അധികൃതർ യോഗം ചേർന്നു. അബുസംറ, സൽവ അതിർത്തികളിലെ കാര്യങ്ങൾ ചർച്ച ചെയ്തു. സുരക്ഷ പരിശോധന, യാത്രക്കാരുടെ നടപടിക്രമങ്ങൾ സുഗമമാക്കൽ, കസ്റ്റംസ് ഏകോപനം, ടൂറിസ്റ്റ് വാഹനങ്ങളുടെ ഇൻഷുറൻസ് ലിങ്കേജ് ഏകീകരണം തുടങ്ങിയവ ചർച്ചയായി. ഖത്തർ പ്രതിനിധി സംഘത്തെ അബൂ സംറ അതിർത്തി മാനേജ്മെന്റ് കമ്മിറ്റി ചെയർപേഴ്സൻ ഖാലിദ് അലി അൽ മിശ്അൽ അൽ ബുഐനൈനും സൗദി സംഘത്തെ സൽവ അതിർത്തി കമാൻഡർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ബിൻ സുലൈമാൻ അൽ ബലാവി എന്നിർ നയിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7dZI
Comments (0)