Posted By user Posted On

ഖ​ത്ത​റി​ൽ മ്യൂ​സി​യ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യ​ത്തി​ൽ മാ​റ്റം

ദോ​ഹ: ഖ​ത്ത​റി​ൽ ജൂ​ലൈ ഒ​ന്നു​മു​ത​ൽ മ്യൂ​സി​യ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യ​ത്തി​ൽ മാ​റ്റ​മു​ണ്ടാ​കു​മെ​ന്ന് ഖ​ത്ത​ർ മ്യൂ​സി​യം അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. നാ​ഷ​ന​ൽ മ്യൂ​സി​യം ഓ​ഫ് ഖ​ത്ത​ർ, മ്യൂ​സി​യം ഓ​ഫ് ഇ​സ്‍ലാ​മി​ക് ആ​ർ​ട്ട്, 3-2-1 ഖ​ത്ത​ർ ഒ​ളി​മ്പി​ക് ആ​ൻ​ഡ് സ്​​പോ​ർ​ട്സ് മ്യൂ​സി​യം, മ​താ​ഫ് അ​റ​ബ് മ്യൂ​സി​യം ഓ​ഫ് മോ​ഡേ​ൺ ആ​ർ​ട്ട് എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യ​ത്തി​ലാ​ണ് മാ​റ്റ​മു​ണ്ടാ​കു​ക.

വ്യാ​ഴാ​ഴ്ച രാ​ത്രി ഒ​മ്പ​തു വ​രെ പ്ര​വ​ർ​ത്ത​ന സ​മ​യം ദീ​ർ​ഘി​പ്പി​ച്ച​താ​ണ് പ്ര​ധാ​ന മാ​റ്റം. എ​ല്ലാ മ്യൂ​സി​യ​ങ്ങ​ളും വ്യാ​ഴാ​ഴ്ച രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ രാ​ത്രി ഒ​മ്പ​ത് വ​രെ പ്ര​വ​ർ​ത്തി​ക്കും. വെ​ള്ളി​യാ​ഴ്ച അ​വ​ധി​യു​ടെ ത​ലേ​ദി​വ​സം സ​ന്ദ​ർ​ശ​ക​ർ​ക്ക് കൂ​ടു​ത​ൽ സ​മ​യം ചെ​ല​വ​ഴി​ക്കാ​ൻ അ​വ​സ​രം ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ്ര​വ​ർ​ത്ത​ന സ​മ​യം ദീ​ർ​ഘി​പ്പി​ച്ച​ത്.

നാ​ഷ​ന​ൽ മ്യൂ​സി​യം ഓ​ഫ് ഖ​ത്ത​ർ, ഖ​ത്ത​ർ ഒ​ളി​മ്പി​ക് ആ​ൻ​ഡ് സ്​​പോ​ർ​ട്സ് മ്യൂ​സി​യം എ​ന്നി​വ​ക്ക് ചൊ​വ്വാ​ഴ്ച അ​വ​ധി​യാ​കും. ഞാ​യ​ർ, തി​ങ്ക​ൾ, ബു​ധ​ൻ, ശ​നി ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ വൈ​കീ​ട്ട് ഏ​ഴു​വ​രെ​യും വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് 1.30 മു​ത​ൽ വൈ​കീ​ട്ട് ഏ​ഴു​വ​രെ​യും ഇ​വ പ്ര​വ​ർ​ത്തി​ക്കും. മ്യൂ​സി​യം ഓ​ഫ് ഇ​സ്‍ലാ​മി​ക് ആ​ർ​ട്ടി​ന് ബു​ധ​നാ​ഴ്ച​യാ​ണ് അ​വ​ധി.

ഞാ​യ​ർ, തി​ങ്ക​ൾ, ചൊ​വ്വ, ശ​നി ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ വൈ​കീ​ട്ട് ഏ​ഴു​വ​രെ​യും വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് 1.30 മു​ത​ൽ വൈ​കീ​ട്ട് ഏ​ഴു​വ​രെ​യും പ്ര​വ​ർ​ത്തി​ക്കും. ബു​ധ​നാ​ഴ്ച​യാ​ണ് മ്യൂ​സി​യം ഓ​ഫ് ഇ​സ്‍ലാ​മി​ക് ആ​ർ​ട്ടി​ന്റെ വാ​രാ​ന്ത അ​വ​ധി. മ​താ​ഫ് അ​റ​ബ് മ്യൂ​സി​യം ഓ​ഫ് മോ​ഡേ​ൺ ആ​ർ​ട്ടി​ന് തി​ങ്ക​ളാ​ഴ്ച അ​വ​ധി​യാ​കും.

ഞാ​യ​ർ, ചൊ​വ്വ, ബു​ധ​ൻ, ശ​നി ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ വൈ​കീ​ട്ട് ഏ​ഴു​വ​രെ​യും വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് 1.30 മു​ത​ൽ വൈ​കീ​ട്ട് ഏ​ഴു​വ​രെ​യും പ്ര​വ​ർ​ത്തി​ക്കും. അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കും ജീ​വ​ന​ക്കാ​രു​ടെ പ​രി​ശീ​ല​ന​ത്തി​നും പു​തി​യ പ്ര​ദ​ർ​ശ​ന വ​സ്തു​ക്ക​ൾ സ്ഥാ​പി​ക്കാ​നു​മാ​ണ് ആ​ഴ്ച​യി​ൽ ഒ​രു ദി​വ​സം അ​ട​ച്ചി​ടു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വ​ർ​ഷ​ത്തി​ലെ പൊ​തു അ​വ​ധി​യി​ൽ മാ​റ്റ​മി​ല്ല. ര​ണ്ട് പെ​രു​ന്നാ​ൾ ദി​വ​സ​ങ്ങ​ളി​ലാ​ണ് പൊ​തു​അ​വ​ധി. ഒ​ന്നാം പെ​രു​ന്നാ​ളി​ന് മാ​ത്ര​മാ​ണ് ​ഒ​ഴി​വ്. രാ​ജ്യ​ത്ത് പൊ​തു അ​വ​ധി​യു​ള്ള മ​റ്റു ദി​വ​സ​ങ്ങ​ളി​ൽ മ്യൂ​സി​യം പ്ര​വ​ർ​ത്തി​ക്കും.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7dZI

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version