Posted By user Posted On

ഇതറിഞ്ഞോ? ഇൻസ്റ്റഗ്രാമിന് അപരനെത്തി; ചിത്രങ്ങള്‍ സുഹൃത്തുക്കള്‍ക്ക് മാത്രം കാണാമെന്നത് സവിശേഷത

പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാമിനെ അനുകരിച്ച് പ്ലേ സ്റ്റോറിൽ പുതിയ ആപ്പെത്തി. ടിക് ടോക്കിന്‍റെ മാതൃസ്ഥാപനമായ ബൈറ്റ്ഡാൻസ് ആണ് ‘വീ’ (Whee) എന്ന പേരിൽ പുതിയ ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. പെട്ടെന്ന് കാണുന്ന ആർക്കും ഇത് ഇൻസ്റ്റഗ്രാം തന്നെയാണോ എന്ന സംശയം തോന്നും. പുതിയ ആപ്പിന് വലിയ പ്രചാരമൊന്നും കമ്പനി നല്കിയിട്ടില്ല. യുഎസ് ഒഴികെയുള്ള 12 ലേറെ രാജ്യങ്ങളിൽ ആപ്പ് ലഭ്യമാണെന്നാണ് റിപ്പോർട്ട്.

വീയിൽ ഷെയർ ചെയ്യുന്ന ചിത്രങ്ങൾ ഫ്രണ്ട്സിന് മാത്രമേ കാണാനാകൂ. ഇൻസ്റ്റഗ്രാമിലെ പബ്ലിക് അക്കൗണ്ടിൽ ഷെയർ ചെയ്യുന്ന കാര്യങ്ങൾ എല്ലാവർക്കും കാണാനാകും. ഫ്രണ്ട്സുമായി മാത്രമാണ് വീയിൽ പോസ്റ്റുകൾ ഷെയർ ചെയ്യുകയെന്ന് പ്ലേ സ്റ്റോറിലെ സ്‌ക്രീൻഷോട്ടിൽ വ്യക്തമാക്കുന്നുണ്ട്. ലളിതമായ യൂസർ ഇന്‍റര്‍ഫേസാണ് വീ ആപ്പിനുള്ളത്. ക്യാമറ ടാബ്, ഫീഡ്, മെസേജസ് എന്നീ ടാബുകളാണ് ഇതിനുള്ളത്. ഇൻസ്റ്റാഗ്രാമിന് സമാനമായ നോട്ടിഫിക്കേഷൻ ബട്ടനും ആപ്പിലുണ്ട്.

വീ ആപ്പിനെ കുറിച്ച് ടിക് ടോക്ക് ഇതുവരെ ഔദ്യോഗികമായി ഒന്നും പ്രഖ്യാപിച്ചിട്ടില്ല. ലോകത്തെല്ലായിടത്തും ഇത് ലഭിക്കുമോ എന്നതിനെ കുറിച്ചും വ്യക്തതയില്ല. നിശബ്ദമായി അവതരിപ്പിച്ച ഈ ആപ്പ് ചിലപ്പോൾ പിൻവലിക്കാനും സാധ്യതയുണ്ടെന്നാണ് സൂചനകൾ. എന്തായാലും വീ ആപ് സോഷ്യല്‍ മീഡിയ ലോകത്ത് ഇതിനകം ചര്‍ച്ചയായിക്കഴിഞ്ഞു. 

എതിരാളികളായ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളെ അനുകരിച്ച് പുതിയ ഫീച്ചറുകളും ആപ്പുകളും കമ്പനികൾ അവതരിപ്പിക്കുന്നത് സ്ഥിരം കാഴ്ചയാണ്. സ്‌നാപ്ചാറ്റിനെ അനുകരിച്ചായിരുന്നു ഇൻസ്റ്റാഗ്രാം സ്റ്റോറീസ് ഫീച്ചർ അവതരിപ്പിച്ചത്. ടിക് ടോക്കിനെ അനുകരിച്ചാണ് റീൽസ് കൊണ്ടുവന്നത്. ഇൻസ്റ്റാഗ്രാമിന്റെ ത്രെഡ്‌സിന്‍റെ അനുകരണമായിരുന്നു ടിക് ടോക്ക് ചിത്രങ്ങളും ടെക്‌സ്റ്റും പങ്കുവെക്കാനാവുന്ന നോട്ട്‌സ് ആപ്പ്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7dZI

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version