ചൂട്; പ്രായമായവർ മുൻകരുതൽ സ്വീകരിക്കണമെന്ന് മുന്നറിയിപ്പ്
ദോഹ: കാഠിന്യമേറിയ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയിൽ പ്രായമായവർ മുൻകരുതൽ സ്വീകരിക്കണമെന്നും അവർക്ക് പ്രത്യേക പരിചരണവും ശ്രദ്ധയും അനിവാര്യമാണെന്നും പ്രാഥമികാരോഗ്യ വകുപ്പ് അറിയിച്ചു. കടുത്ത ക്ഷീണം, സൂര്യാതപം, തളർച്ച, താപസമ്മർദം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്ക് പ്രായമേറിയവരിൽ സാധ്യത ഏറെയാണെന്ന് മിസൈമീർ ആരോഗ്യകേന്ദ്രത്തിലെ ഫാമിലി മെഡിസിൻ കൺസൾട്ടന്റ് ഡോ. ഖമർ മൻസാൽജി പറഞ്ഞു.
വിയർപ്പ് ഉത്തേജിപ്പിക്കുന്നതിനും ചൂടിനെ ചെറുക്കുന്നതിനും ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിനുമായി ധാരാളമായി വെള്ളം കുടിക്കണമെന്നതാണ് പ്രധാന നിർദേശം. ജലാംശം നിലനിർത്താൻ സഹായിക്കുന്ന പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. തണ്ണിമത്തൻ, സ്ട്രോബറി, മുന്തിരി, പൈനാപ്പിൾ, വെള്ളരി, ചീര, സെലറി തുടങ്ങിയവ ജലാംശങ്ങൾ കൂടുതൽ അടങ്ങിയതാണ്. പ്രായത്തിനനുസരിച്ച് ദാഹത്തിന്റെ സംവേദനം കുറയുമെന്നതിനാൽ വെള്ളം കുടിക്കാൻ ദാഹത്തിനായി കാത്തിരിക്കരുത്. അങ്ങനെ ചെയ്താൽ ശരീരത്തിൽ നിർജ്ജലീകരണം ഉണ്ടാകും.
ചായ, കാപ്പി, സോഫ്റ്റ് ഡ്രിങ്ക്സ് എന്നിവയുടെ ഉപയോഗം കുറക്കണം. പുറത്തിറങ്ങുമ്പോൾ അനുയോജ്യമായ വസ്ത്രം ധരിക്കണം.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7dZI
Comments (0)