Posted By user Posted On

എട്ടാം തവണയും ലോകത്തിലെ ഏറ്റവും മികച്ച എയർലൈനായി ഖത്തർ എയർവേസ്

ദോഹ: എട്ടാം തവണയും ലോകത്തിലെ ഏറ്റവും മികച്ച എയർലൈനായി ഖത്തർ എയർവേസ് തിരഞ്ഞെടുക്കപ്പെട്ടു. ലണ്ടനിൽ നടന്ന 2024 ലെ സ്‌കൈട്രാക്‌സ് വേൾഡ് എയർലൈൻ അവാർഡിലാണ് ലോകത്തിലെ ഏറ്റവും മികച്ച എയർലൈനായി ഖത്തർ എയർവേയ്‌സ് തിരഞ്ഞെടുത്തത്. ഈ വർഷം രണ്ടാം സ്ഥാനത്തെത്തിയ സിംഗപ്പൂർ എയർലൈൻസിൽ നിന്ന് കിരീടം തിരിച്ചുപിടിച്ചാണ് ഈ മുന്നേറ്റം. 11-ാം തവണ ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ് ക്ലാസ്, 6-ാം തവണ ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ് ക്ലാസ് ലോഞ്ച്, 12-ാം തവണ മിഡിൽ ഈസ്റ്റിലെ മികച്ച എയർലൈൻ എന്നിവയ്ക്കുള്ള അംഗീകാരങ്ങളും എയർലൈന് ലഭിച്ചു. സ്‌കൈട്രാക്‌സിൻ്റെ ചരിത്രത്തിൽ അതേ വർഷം തന്നെ മികച്ച എയർലൈൻ, മികച്ച എയർപോർട്ട്, ഷോപ്പിങ്ങിനുള്ള മികച്ച എയർപോർട്ട് എന്നീ നേട്ടങ്ങൾ സ്വന്തമാക്കുന്ന ആദ്യ ഏവിയേഷൻ ഗ്രൂപ്പായി ഖത്തർ എയർവേയ്‌സ് മാറി. 2023 സെപ്‌റ്റംബർ മുതൽ 2024 മെയ് വരെ നടത്തിയ വിപുലമായ ഓൺലൈൻ ഉപഭോക്തൃ സർവേയിൽ നിന്നാണ് ഈ റാങ്കിംഗുകൾ ഉരുത്തിരിഞ്ഞത്. 100-ലധികം രാജ്യങ്ങളിൽ നിന്നുള്ള ഉപഭോക്താക്കൾ വോട്ട് ചെയ്‌ത അന്തിമ അവാർഡ് ഫലങ്ങളിൽ 350-ലധികം എയർലൈനുകൾ ഫീച്ചർ ചെയ്‌തു.

SKYTRAX പ്രഖ്യാപിച്ച 2024-ലെ ലോകത്തിലെ ഏറ്റവും മികച്ച 20 എയർലൈനുകൾ ഇവയാണ്:

    1. ഖത്തർ എയർവേസ്

    2. സിംഗപ്പൂർ എയർലൈൻസ്

    3. എമിറേറ്റ്സ്

    4. ANA ഓൾ നിപ്പോൺ എയർവേസ്

    5. കാഥേ പസഫിക് എയർവേസ്

    6. ജപ്പാൻ എയർലൈൻസ്

    7. ടർക്കിഷ് എയർലൈൻസ്

    8. EVA എയർ

    9. എയർ ഫ്രാൻസ്

    10. സ്വിസ് ഇൻ്റർനാഷണൽ എയർ ലൈൻസ്

    11. കൊറിയൻ എയർ

    12. ഹൈനാൻ എയർലൈൻസ്

    13. ബ്രിട്ടീഷ് എയർവേസ്

    14. ഫിജി എയർവേസ്

    15. ഐബീരിയ

    16. വിസ്താര

    17. വിർജിൻ അറ്റ്ലാൻ്റിക്

    18. ലുഫ്താൻസ

    19. എത്തിഹാദ് എയർവേസ്

    20. സൗദി അറേബ്യൻ എയർലൈൻസ്

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7dZI

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version