Posted By user Posted On

ഖത്തറിലേക്ക് രേ​ഖ​യി​ല്ലാ​തെ ചെ​ന്നാ​യ്ക്ക​ളെ കൊ​ണ്ടു​വ​രാ​നു​ള്ള ശ്ര​മം പി​ടി​കൂ​ടി

ദോ​ഹ: വ്യ​ക്ത​മാ​യ രേ​ഖ​ക​ളി​ല്ലാ​തെ ഖ​ത്ത​റി​ലേ​ക്ക് നാ​ല് കാ​നി​സ് ലൂ​പ​സ് ചെ​ന്നാ​യ്ക്ക​ളെ കൊ​ണ്ടു​വ​രാ​നു​ള്ള ശ്ര​മം അ​ധി​കൃ​ത​ർ ത​ട​ഞ്ഞു. അ​ബൂ സം​റ തു​റ​മു​ഖ​ത്താ​ണ് വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന വ​ന്യ​ജീ​വി​ക​ളു​ടെ വ്യാ​പാ​രം നി​യ​ന്ത്രി​ക്കു​ന്ന നി​യ​മം അ​നു​സ​രി​ച്ച് ഇ​വ​യെ ക​ണ്ടു​കെ​ട്ടി​യ​ത്. പ​രി​സ്ഥി​തി, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന മ​ന്ത്രാ​ല​യം എ​ക്സി​ൽ അ​റി​യി​ച്ചു. വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന മൃ​ഗ​ങ്ങ​ളു​മാ​യി രാ​ജ്യ​ത്ത് പ്ര​വേ​ശി​ക്കു​​മ്പോ​ഴും പു​റ​ത്തു​പോ​കു​മ്പോ​ഴും ഈ ​ജീ​വി​ക​ളു​ടെ ഔ​ദ്യോ​ഗി​ക സ​ർ​ട്ടി​ഫി​ക്ക​റ്റ് ക​രു​തി​യി​രി​ക്കേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യം വ​ന്യ​ജീ​വി വി​ക​സ​ന വ​കു​പ്പ് ഊ​ന്നി​പ്പ​റ​ഞ്ഞു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7dZI

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version