Posted By user Posted On

ഖത്തറില്‍ നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ ബോ​ട്ടു​ക​ൾ പി​ടി​കൂ​ടി

ദോ​ഹ: നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ ര​ണ്ട് മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ൾ പ​രി​സ്ഥി​തി, കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന മ​ന്ത്രാ​ല​യം പി​ടി​കൂ​ടി. പ​വി​ഴ​പ്പു​റ്റു​ക​ളി​ൽ മ​ത്സ്യ​ബ​ന്ധ​ന വ​ല വീ​ശി​യ​ത് ഉ​ൾ​പ്പെ​ടെ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കാ​ണ് അ​ൽ ഖോ​ർ മേ​ഖ​ല​യി​ൽ​നി​ന്ന് തീ​ര​സം​ര​ക്ഷ​ണ വ​കു​പ്പ് ബോ​ട്ടു​ക​ൾ പി​ടി​കൂ​ടി​യ​ത്. ക​ട​ലി​ലേ​ക്ക് മാ​ലി​ന്യം എ​റി​യ​രു​തെ​ന്നും ഒ​ന്നി​ലേ​റെ അ​ടു​ക്കു​ക​ൾ ഉ​ള്ള നൈ​ലോ​ൺ വ​ല​ക​ൾ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും പ​വി​ഴ​പ്പു​റ്റു​ക​ളി​ലോ നി​രോ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലോ മീ​ൻ പി​ടി​ക്ക​രു​തെ​ന്നും അ​ധി​കൃ​ത​ർ നേ​ര​ത്തെ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. പൊ​ട്ടി​യ വ​ല ഭാ​ഗ​ങ്ങ​ൾ തി​ന്ന് മ​ത്സ്യ​ങ്ങ​ൾ ച​ത്തു​പൊ​ങ്ങു​ന്ന​ത് ഒ​ഴി​വാ​ക്കാ​നും സ​മു​ദ്ര ആ​വാ​സ വ്യ​വ​സ്ഥ സം​ര​ക്ഷി​ക്കാ​നു​മാ​ണ് ഇ​ത്ത​രം നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/JkR9U6InFwxGVIqwxUdasU

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version