Posted By user Posted On

ഖ​ത്ത​ർ കൂ​ടു​ത​ൽ ചൈ​നീ​സ് നി​ക്ഷേ​പം ആ​ക​ർ​ഷി​ക്കും

ദോ​ഹ: ഖ​ത്ത​റി​ൽ കൂ​ടു​ത​ൽ ചൈ​നീ​സ് നി​ക്ഷേ​പം ആ​ക​ർ​ഷി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ന്ന​താ​യി ഖ​ത്ത​റി​ന്റെ നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന ഏ​ജ​ൻ​സി​യാ​യ ‘ഇ​ൻ​വെ​സ്റ്റ് ഖ​ത്ത​ർ’ സീ​നി​യ​ർ മാ​നേ​ജ​ർ ഫ​ഹ​ദ് അ​ലി അ​ൽ കു​വാ​രി പ​റ​ഞ്ഞു. എ​ണ്ണ​ക്കും പ്ര​കൃ​തി​വാ​ത​ക​ത്തി​നും അ​പ്പു​റം സ​മ്പ​ദ്‍വ്യ​വ​സ്ഥ​യെ വൈ​വി​ധ്യ​വ​ത്ക​രി​ക്കാ​നും ചൈ​ന​യു​മാ​യു​ള്ള സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്താ​നു​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ചൈ​ന​യു​ടെ അ​റി​വും വൈ​ദ​ഗ്ധ്യ​വും പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ ഖ​ത്ത​ർ ആ​ഗ്ര​ഹി​ക്കു​ന്നു.

ചൈ​നീ​സ് ക​മ്പ​നി​ക​ൾ​ക്ക് മു​മ്പ് ഇ​ട​മി​ല്ലാ​തി​രു​ന്ന വി​പ​ണി​ക​ളി​ലേ​ക്ക് പ്ര​വേ​ശ​നം സാ​ധ്യ​മാ​ക്കു​ന്ന പ്ലാ​റ്റ്ഫോം ന​ൽ​കാ​ൻ ഖ​ത്ത​റി​ന് ക​ഴി​യും. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ദ്ര​വീ​കൃ​ത പ്ര​കൃ​തി​വാ​ത​ക ക​യ​റ്റു​മ​തി രാ​ജ്യം എ​ന്ന നി​ല​യി​ൽ പു​തി​യ നി​ക്ഷേ​പ​ങ്ങ​ൾ ആ​ക​ർ​ഷി​ക്കാ​നാ​ണ് ശ്ര​മം. നൂ​റി​ല​ധി​കം രാ​ജ്യ​ക്കാ​ർ​ക്ക് വി​സ​യി​ല്ലാ​തെ പ്ര​വേ​ശ​നം ന​ൽ​കു​ന്ന പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യും ഖ​ത്ത​ർ ഉ​യ​ർ​ന്നു​വ​രു​ന്നു. ചൈ​ന​യി​ലെ വ​ലി​യ ക​മ്പ​നി​ക​ളെ മാ​ത്ര​മ​ല്ല, ചെ​റു​കി​ട-​ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു. സ​മീ​പ വ​ർ​ഷ​ങ്ങ​ളി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള വ്യാ​പാ​രം ഗ​ണ്യ​മാ​യി വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ഉ​ഭ​യ​ക​ക്ഷി വ്യാ​പാ​രം 1300 കോ​ടി ഡോ​ള​ർ ക​വി​ഞ്ഞി​ട്ടു​ണ്ട്. 2023 ന​വം​ബ​റി​ൽ ചൈ​ന​യി​ലെ പ്ര​മു​ഖ പെ​ട്രോ​ളി​യം, പെ​ട്രോ​കെ​മി​ക്ക​ൽ സം​രം​ഭ​മാ​യ സി​നോ​പെ​ക്കി​ന് പ്ര​കൃ​തി​വാ​ത​കം വി​ത​ര​ണം ചെ​യ്യാ​നു​ള്ള 27 വ​ർ​ഷ​ത്തെ ക​രാ​റി​ൽ ഒ​പ്പി​ട്ട​ത് സു​പ്ര​ധാ​ന ചു​വ​ടു​വെ​പ്പാ​ണ്. പ്ര​തി​വ​ർ​ഷം 30 ല​ക്ഷം ട​ൺ വാ​ത​കം ന​ൽ​കു​ന്നു. മാ​ത്ര​മ​ല്ല നോ​ർ​ത്ത് ഫീ​ൽ​ഡ് വാ​ത​ക വി​പു​ലീ​ക​ര​ണ പ​ദ്ധ​തി​യി​ൽ സി​നൊ​പെ​കി​ന്റെ ഓ​ഹ​രി ഉ​റ​പ്പി​ച്ചു. ദ്ര​വീ​കൃ​ത പ്ര​കൃ​തി വാ​ത​ക ക​പ്പ​ൽ നി​ർ​മാ​ണ​ത്തി​നാ​യി ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ ഖ​ത്ത​ർ എ​ന​ർ​ജി​യും ചൈ​ന സ്റ്റേ​റ്റ് ഷി​പ്ബി​ൽ​ഡി​ങ് കോ​ർ​പ​റേ​ഷ​നും ത​മ്മി​ൽ 60 കോ​ടി ഡോ​ള​റി​ന്റെ ക​രാ​റി​ൽ ഒ​പ്പി​ട്ടു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/JkR9U6InFwxGVIqwxUdasU

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version