Posted By user Posted On

എമിറേറ്റ്സ് ഡ്രോ: മലയാളി നഴ്സിന് 100 മില്യൺ ദിർഹം നഷ്ടമായത് ഒറ്റ അക്കത്തിന്, നിങ്ങള്‍ക്കും നേടാം സമ്മാനം

സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന മലയാളി നഴ്സിന് എമിറേറ്റ്സ് ഡ്രോയിലൂടെ AED 250,000 (INR 56,92,209) സമ്മാനം. ഒരക്കം അകലെയാണ് 51 വയസ്സുകാരിയായ രമണി സ്പൈസറിന് ​ഗ്രാൻഡ് പ്രൈസ് ആയ AED 100 മില്യൺ നഷ്ടമായത്. ഏഴിൽ ആറ് നമ്പറുകളും അവർ മാച്ച് ചെയ്തു. എമിറേറ്റ്സ് ഡ്രോയുടെ 52 സൗജന്യ ടിക്കറ്റുകൾ നൽകിയ സ്പെഷ്യൽ പ്രൊമോഷനിൽ പങ്കെടുത്താണ് രമണി ​ഗെയിം കളിച്ചത്. 7 എന്ന അക്കത്തിൽ അവസാനിക്കുന്ന നമ്പറുകളാണ് തെരഞ്ഞെടുത്തത്. ഇതിൽ ആറെണ്ണവും തുല്യമായി. സാധാരണ റാൻഡമായാണ് നമ്പറുകൾ തെരഞ്ഞെടുക്കാറെന്ന് അവർ പറയുന്നു. ഇത്തവണ മാത്രം വ്യത്യസ്തമായി ചിന്തിച്ചു. പണത്തിന് വലിയ ആവശ്യമുള്ള സമയത്താണ് ഈ സമ്മാനം രമണിക്ക് ലഭിക്കുന്നത്. ജോലി നഷ്ടപ്പെട്ട അവരുടെ ഭർത്താവ് മക്കളുമായി തിരികെ നാട്ടിലേക്ക് പോയി. തനിക്ക് ലഭിച്ച സമ്മാനത്തുകകൊണ്ട് ഒരു വീട് പണിയാനും കാരുണ്യപ്രവർത്തികൾക്ക് ഡൊണേറ്റ് ചെയ്യാനുമാണ് രമണി ആ​ഗ്രഹിക്കുന്നത്. സൗദിയിലെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് തിരികെപ്പോകാനാണ് അവരുടെ തീരുമാനം.ടോപ് റാഫ്ൾ പ്രൈസായ AED 70,000 നേടിയത് നേപ്പാളിൽ നിന്നുള്ള നസിമ ഖത്തൂൻ ആണ്. മെ​ഗാ7 കളിച്ചാണ് നേട്ടം. മക്കളുടെ ഭാവി ഭദ്രമാക്കാൻ തുക ഉപയോ​ഗിക്കുമെന്നാണ് ആറ് മക്കളുടെ അമ്മയായ നസിമ പറയുന്നത്. ഇന്ത്യക്കാരനായ 61 വയസ്സുകാരൻ രാജേഷ് പിനാറയാണ് മറ്റൊരു വിജയി. ഒമാനിൽ ജീവിക്കുന്ന അദ്ദേഹം ഫാസ്റ്റ്5 ​ഗെയിം കളിച്ച് AED 50,000 (INR 11,38,235) ടോപ് റാഫ്ൾ പ്രൈസ് നേടി. 

കഴിഞ്ഞയാഴ്ച്ച മൊത്തം 5900 പേരാണ് AED 954,750+ സമ്മാനത്തുക നേടിയത്. ജൂൺ 21 മുതൽ 23 വരെ രാത്രി 9 മണിക്ക് (യു.എ.ഇ സമയം) നറുക്കെടുപ്പ് ലൈവ് സ്ട്രീം കാണാം. എമിറേറ്റ്സ് ഡ്രോ വെബ്സൈറ്റിലും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും ലൈവ് ആയി നറുക്കെടുപ്പ് കാണാനാകും. EASY6, FAST5, MEGA7, PICK1 ​ഗെയിമുകൾ കളിക്കാൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ അന്താരാഷ്ട്ര ഉപയോക്താക്കൾക്ക് വിളിക്കാം +971 4 356 2424. email – customersupport@emiratesdraw.com സന്ദർശിക്കൂ – emiratesdraw.com ഫോളോ ചെയ്യാം – @emiratesdraw

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/JkR9U6InFwxGVIqwxUdasU

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version