ഖത്തർ അമീർ നാളെ നെതർലൻഡ്സിലേക്ക്
ദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഞായറാഴ്ച നെതർലൻഡ്സിലേക്ക് പോകും. വില്ലെം അലക്സാണ്ടർ രാജാവിന്റെ വിശിഷ്ടാതിഥിയായി സന്ദർശിക്കുന്ന അദ്ദേഹം രാജാവുമായും പ്രധാനമന്ത്രി മാർക്ക് റുറ്റെ, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും.
ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനുള്ള വിവിധ നടപടികളും മേഖലയിലെയും അന്തർദേശീയ തലത്തിലെയും സമീപകാല സംഭവവികാസങ്ങളും പൊതുതാൽപര്യമുള്ള മറ്റു വിഷയങ്ങളും ചർച്ച ചെയ്യയുമെന്ന് അമീരി ദിവാൻ അറിയിച്ചു. ഇരുരാഷ്ട്രങ്ങളും വിവിധ കരാറുകളിലും ഒപ്പിടും. ഖത്തർ അമീറിന്റെ ആദ്യ ഡച്ച് സന്ദർശനമാണിത്.
നിരവധി വാണിജ്യ, നിക്ഷേപ അവസരങ്ങൾ തുറക്കാൻ സന്ദർശനം വഴിയൊരുക്കുമെന്ന് നെതർലൻഡ്സിലെ ഖത്തർ അംബാസഡർ ഡോ. മുത്‍ലഖ് ബിൻ മാജിദ് അൽ ഖഹ്താനി അറിയിച്ചു. സാമ്പത്തിക മേഖലയിൽ സഹകരണം ശക്തിപ്പെടുത്താൻ പ്രത്യേക യോഗവും സന്ദർശനത്തിന്റെ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/JkR9U6InFwxGVIqwxUdasU
Comments (0)