Posted By user Posted On

ഒ​ളി​മ്പി​ക് ദി​നാ​ച​ര​ണം: ഖ​ത്ത​റി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ൾ

ദോ​ഹ: അ​ന്താ​രാ​ഷ്ട്ര ഒ​ളി​മ്പി​ക് ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് 3-2-1 ഖ​ത്ത​ർ ഒ​ളി​മ്പി​ക് ആ​ൻ​ഡ് സ്‌​പോ​ർ​ട്‌​സ് മ്യൂ​സി​യം വി​പു​ല​മാ​യ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു. ‘ലെ​റ്റ്സ് മൂ​വ് 2024 x പാ​രീ​സ് 2024’ പ്ര​മേ​യ​ത്തി​ൽ ഒ​ളി​മ്പി​ക് മ്യൂ​സി​യം നെ​റ്റ്‌​വ​ർ​ക്ക്, ഖ​ത്ത​ർ ഒ​ളി​മ്പി​ക് ക​മ്മി​റ്റി, സ്‌​പോ​ർ​ട്‌​സ് ഫെ​ഡ​റേ​ഷ​ൻ, ഗെ​റ്റ് സ്റ്റാ​ർ​ട്ട് സ്‌​പോ​ർ​ട്സ് സെ​ന്റ​ർ എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ച് ജൂ​ൺ 23നാ​ണ് പ​രി​പാ​ടി. ഒ​ളി​മ്പി​ക്സി​ന്റെ സ​മ്പ​ന്ന​മാ​യ പൈ​തൃ​കം ആ​ഘോ​ഷി​ക്കാ​നും കാ​യി​ക​മേ​ഖ​ല​യി​ൽ സ​മൂ​ഹ​ത്തി​ന് പ്ര​ചോ​ദ​നം ന​ൽ​കാ​നു​മാ​ണ് ല​ക്ഷ്യം. ഏ​ത് പ്രാ​യ​ത്തി​ലു​ള്ള​വ​ർ​ക്കും പ​​ങ്കെ​ടു​ക്കാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ൽ മ​ത്സ​ര​ങ്ങ​ളും മ​റ്റും ഒ​രു​ക്കു​ന്നു​ണ്ട്.

മു​ഴു​ദി​ന പ​രി​പാ​ടി​യി​ലെ ഓ​രോ ഇ​ന​ങ്ങ​ളി​ലും ആ​ദ്യ മൂ​ന്നു സ്ഥാ​ന​ക്കാ​ർ​ക്ക് മെ​ഡ​ലു​ക​ൾ ന​ൽ​കും. മി​ക​വ്, സൗ​ഹൃ​ദം, ബ​ഹു​മാ​നം തു​ട​ങ്ങി ഒ​ളി​മ്പി​ക് മൂ​ല്യ​ങ്ങ​ളെ ഉ​ദ്ഘോ​ഷി​ക്കു​ന്ന ശി​ൽ​പ​ശാ​ല​ക​ളും സെ​മി​നാ​റു​ക​ളും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ക്കു​മെ​ന്ന് 3-2-1 ഖ​ത്ത​ർ ഒ​ളി​മ്പി​ക്‌​സ് ആ​ൻ​ഡ് സ്‌​പോ​ർ​ട്‌​സ് മ്യൂ​സി​യം ഡ​യ​റ​ക്ട​ർ അ​ബ്ദു​ല്ല യൂ​സ​ഫ് അ​ൽ മു​ല്ല പ​റ​ഞ്ഞു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/JkR9U6InFwxGVIqwxUdasU

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version