ഈദ് അവധിയിൽ ഹോട്ടലുകളിലെ താമസനിരക്ക് 80 ശതമാനം
ദോഹ: ബലിപെരുന്നാൾ അവധിക്കാലത്ത് രാജ്യത്തെ ഹോട്ടലുകളിലെ താമസനിരക്കിൽ റെക്കോഡ്. കുട്ടികൾക്കും കുടുംബങ്ങൾക്കുമായി വൈവിധ്യമാർന്ന ഓഫറുകൾ അവതരിപ്പിച്ചതോടെ രാജ്യത്തെ ഹോട്ടലുകളിൽ 80 ശതമാനം താമസനിരക്ക് രേഖപ്പെടുത്തി. വരും ദിവസങ്ങളിൽ സന്ദർശകർ കൂടുതലെത്തുന്നതോടെ താമസനിരക്കിൽ വർധന പ്രതീക്ഷിക്കുന്നതായും എലമെന്റ് ബൈ വെസ്റ്റിൻ സിറ്റി സെന്റർ ഹോട്ടൽ ജനറൽ മാനേജർ റാമി അൽജബാരി പറഞ്ഞു. മറ്റു ജി.സി.സി രാജ്യങ്ങളിൽനിന്നാണ് കൂടുതൽ ആളുകൾ എത്തിയത്. ബലിപെരുന്നാൾ അവധിക്കാലം ഹോട്ടലുകളുടെ പ്രവർത്തനങ്ങളിൽ വലിയ കുതിപ്പ് ഉണ്ടാക്കിയതായി ഫരീജ് ശർഖ് ഹോട്ടൽ ആൻഡ് റിസോർട്ട് ജനറൽ മാനേജർ സാലിഹ് ബുഥൈന പറഞ്ഞു. ഉയർന്ന നിലവാരത്തിലുള്ള സേവനങ്ങൾ മികച്ച ഓഫറുകളോടെ അവതരിപ്പിക്കുന്നതായി അവർ അവകാശപ്പെട്ടു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JkR9U6InFwxGVIqwxUdasU
Comments (0)