Posted By user Posted On

അവധിക്കാലം: സന്ദർശകർ കൂടുതൽ എത്തുന്ന മേഖലകളിൽ പരിസ്‌ഥിതി പരിശോധന ക്യാമ്പയിൻ ആരംഭിച്ചു

ദോഹ : പരിസ്ഥിതി സംരക്ഷണത്തിനായി പരിശോധനയും ബോധവൽക്കരണ ക്യാമ്പയിനും ആരംഭിച്ച് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoECC). ജൂൺ 22 വരെ നീളുന്ന ഡ്രൈവ് രാജ്യത്തിൻ്റെ വടക്കൻ, മധ്യ, തെക്കൻ ഭാഗങ്ങളിലെ തീരപ്രദേശങ്ങളെ ലക്ഷ്യമിടുന്നു.

പരിസ്ഥിതി നിയമങ്ങളുടെ ലംഘനങ്ങൾ രേഖപ്പെടുത്തുകയും പരിസ്ഥിതി സംരക്ഷിക്കുന്നതിനായി രാജ്യം പുറപ്പെടുവിച്ച നിയമനിർമ്മാണങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുകയും ചെയ്യുക എന്നതാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്.

ഈദ് അൽ അദ്ഹ ആഘോഷത്തിൻ്റെ ഭാഗമായി ധാരാളം ആളുകൾ ബീച്ചുകളിലും മറ്റ് പിക്‌നിക് സ്ഥലങ്ങളിലും സന്ദർശനം നടത്തുന്ന സാഹചര്യത്തിലാണ് ഡ്രൈവ് ആരംഭിച്ചതെന്ന് വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ഡയറക്ടർ MoECC ഡിപ്പാർട്ട്‌മെൻ്റ് ഹമദ് സലേം അൽ നുഐമി പ്രസ്താവനയിൽ പറഞ്ഞു.

ജൂൺ 22 വരെ രാജ്യത്തിൻ്റെ വടക്കൻ, മധ്യ, തെക്കൻ ഭാഗങ്ങളിലെ നിരോധിത സ്ഥലങ്ങളിൽ മാലിന്യം തള്ളുന്നത് തടയുന്നതിലും നിരോധിത സ്ഥലങ്ങളിൽ ഒട്ടകങ്ങളെ വിടുന്നതിലും കാമ്പയിൻ ശ്രദ്ധ കേന്ദ്രീകരിക്കും, അൽ നുഐമി പറഞ്ഞു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JkR9U6InFwxGVIqwxUdasU

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version