ഗൾഫ് രാജ്യത്തെ ഇന്ത്യൻ എംബസിയിൽ ജോലി ഒഴിവ്, ഉടൻ അപേക്ഷിക്കാം
റിയാദിലെ ഇന്ത്യൻ എംബസിയിൽ ഒഴിവുള്ള തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. രണ്ട് തസ്തികകളിലേക്കാണ് സൗദിയിലെ പ്രവാസി ഇന്ത്യക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചത്. ഓഫിസ് ദഫ്തരി, ക്ലാർക്ക് എന്നിവയാണ് തസ്തികകൾ. സാധുവായ ഇഖാമ കാലാവധിയുള്ള യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷകൾ നൽകാം.
ദഫ്തരി തസ്തികയിലേക്ക് അംഗീകൃത ബോർഡിൽ നിന്നുമുള്ള മെട്രിക്കുലേഷൻ അഥവാ തത്തുല്യ വിദ്യാഭ്യാസം ഉണ്ടായിരിക്കണം (സർട്ടിഫിക്കറ്റുകൾ സംസ്ഥാന സർക്കാർ-വിദേശകാര്യമന്ത്രാലയം, ഇന്ത്യയിലെ സൗദി എംബസി എന്നിവ സാക്ഷ്യപ്പെടുത്തിയിരിക്കണം) ഇംഗ്ലിഷ് ഭാഷാ പരിജ്ഞാനം ഉണ്ടാകണം, അറബി ഭാഷാ പ്രാവീണ്യമുള്ളവർക്ക് മുൻഗണനയുണ്ടാകും. ഉയർന്ന പ്രായപരിധി 35 വയസ്സിൽ താഴെ (01-ജൂൺ-2024). എഴുത്ത് പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുക്കുക.
ക്ലാർക്ക് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുമുള്ള ഏതെങ്കിലും ഐശ്ചികവിഷയത്തിലുള്ള ഡിഗ്രി (സർട്ടിഫിക്കറ്റുകൾ സർക്കാർ-വിദേശകാര്യമന്ത്രാലയം, ഇന്ത്യയിലെ സൗദി എംബസി എന്നിവ സാക്ഷ്യപ്പെടുത്തിയിരിക്കണം) കംപ്യൂട്ടർ പ്രവർത്തി പരിചയം അഭിലക്ഷണീയം, ഇംഗ്ലിഷ് ഭാഷാ പരിജ്ഞാനവും ഉണ്ടായിരിക്കണം. ഉയർന്ന പ്രായപരിധി 35 വയസ്സിന് താഴെ (01-ജൂൺ-2024) എഴുത്ത് പരീക്ഷ(ഒബ്ജക്ടീവ്-സബ്ജക്ടീവ്) വിജയിക്കുന്നവരെ സിലക്‌ഷൻ ബോർഡ്/സമതിക്കു മുൻപാകെ ടൈപ്പിങ് പരീക്ഷയ്ക്കും അഭിമുഖത്തിനും ക്ഷണിക്കും
അപേക്ഷിക്കുന്നവർ വിദ്യാഭ്യാസയോഗ്യതാ സർട്ടിഫിക്കറ്റ്, മാർക്ക്ഷീറ്റ്, മറ്റ് അധികയോഗ്യത സർട്ടിഫിക്കേറ്റ് എന്നിവ സഹിതം ഓൺലൈൻ മുഖാന്തിരം അപേക്ഷ സമർപ്പിക്കേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്കുള്ള എഴുത്ത്പരീക്ഷ, ടൈപ്പിങ് അഭിമുഖം എന്നിവയ്ക്കുള്ള തീയതി പിന്നീട് അറിയിക്കുന്നതാണ്. അപേക്ഷകൾ ഓൺലൈൻ മുഖാന്തിരം സമർപ്പിക്കാനുള്ള അവസാന തീയതി 30 ജൂൺ 2024. വിശദവിവരങ്ങൾക്ക് സന്ദർശിക്കുക https://www.eoiriyadh.gov.in/alert_detail.
Comments (0)