നിക്ഷേപ മേഖല ശക്തമാക്കാൻ ഇന്ത്യ-ഖത്തർ ടാസ്ക് ഫോഴ്സ് യോഗം
ദോഹ: ഇന്ത്യയും ഖത്തറും തമ്മിലെ ഉഭയകക്ഷി,വാണിജ്യ, നിക്ഷേപ മേഖലകളിലെ ബന്ധം കൂടുതൽ ഊർജമാക്കുന്നതിന്റെ ഭാഗമായി സംയുക്തസമിതി യോഗം ചേർന്നു. നിക്ഷേപം സംബന്ധിച്ച ജോയന്റ് ടാസ്ക് ഫോഴ്സിന്റെ പ്രഥമ യോഗത്തിന് ന്യൂഡൽഹി വേദിയായി. ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയം അണ്ടർ സെക്രട്ടറി മുഹമ്മദ് ബിൻ ഹസൻ അൽ മൽകി, ഇന്ത്യൻ സാമ്പത്തിക കാര്യ സെക്രട്ടറി അജയ് സേത് എന്നിവർ അധ്യക്ഷത വഹിച്ചു. ഇരു വിഭാഗങ്ങളിൽനിന്നും ഉന്നതോദ്യോഗസ്ഥർ പങ്കെടുത്തു. ഇരു രാജ്യങ്ങൾക്കുമിടയിൽ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും നിക്ഷേപ, വാണിജ്യ മേഖലയിലെ ത്വരിതഗതിയിലുള്ള വളർച്ചക്കും ആവശ്യമായ നടപടികൾ സംബന്ധിച്ച് യോഗം ചർച്ച ചെയ്തു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)