ഖത്തറിൽ ചൂട് ഉയരുന്നു: മുൻകരുതലുമായി ആരോഗ്യ വിദഗ്ദർ
ദോഹ ∙ ചൂട് കനത്തു തുടങ്ങി. ആരോഗ്യ കാര്യത്തില്‍ അല്‍പം കൂടുതല്‍ കരുതലും ശ്രദ്ധയും വേണ്ട സമയാണിത്. വേനല്‍ക്കാല രോഗങ്ങളെ പ്രതിരോധിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാനും മറക്കേണ്ട. പനി, ചുമ, തൊണ്ട വേദന, ചെങ്കണ്ണ്, തലവേദന, അമിതമായ തളര്‍ച്ച, ക്ഷീണം, വൃക്ക രോഗങ്ങള്‍, മൂത്രാശയ കല്ല്, അലര്‍ജി എന്നിവയാണ് വേനല്‍ക്കാലത്ത് പൊതുവായി കാണപ്പെടുന്ന രോഗങ്ങള്‍. ഇത്തരം രോഗങ്ങളെ പ്രതിരോധിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടത് അനിവാര്യമാണ്. പ്രത്യേകിച്ചും പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം തുടങ്ങിയ ജീവിതശൈലി രോഗമുള്ളവര്‍ വേനല്‍ക്കാലത്ത് കൂടുതല്‍ ശ്രദ്ധ ചെലുത്തണം. രോഗ ലക്ഷണങ്ങള്‍ക്ക് കാത്തു നില്‍ക്കാതെ യഥാസമയം മുന്‍കരുതലുകള്‍ സ്വീകരിക്കണം.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)