ജോർഡൻ വഴി ഗസ്സയിലേക്ക് സഹായമെത്തിച്ച് ഖത്തർ
ദോഹ: ജോർഡൻ വഴി ഗസ്സയിലേക്ക് കൂടുതൽ സഹായ വസ്തുക്കൾ എത്തിച്ച് ഖത്തർ ചാരിറ്റി. ഇസ്രായേൽ അധിനിവേശ സേനയുടെ ആക്രമണങ്ങൾകൊണ്ട് ജീവിതം ദുസ്സഹമായ ഗസ്സയിലേക്ക് ആശ്വാസമെത്തിക്കുന്ന ഏക വഴിയായ റഫയും യുദ്ധഭൂമിയായതോടെയാണ് ബദൽ വഴിയിലൂടെ ഖത്തർ സഹായം പുനഃസ്ഥാപിച്ചത്. മേയ് ആറിന് ഇസ്രായേൽ അധിനിവേശ സേന റഫയിൽ ആക്രമണം ആരംഭിച്ചതിനുശേഷം ഗസ്സയിലേക്കുള്ള അന്താരാഷ്ട്ര സഹായത്തിന്റെ ഒഴുക്ക് മൂന്നിലൊന്നായി കുറഞ്ഞിരുന്നു. ഇതോടെയാണ് ഖത്തറിന്റെ നേതൃത്വത്തിൽ ബദൽ വഴി തേടിയത്. നാലു ദിവസങ്ങളിലായി നടന്ന ദൗത്യത്തിലൂടെ 10,000 ഭക്ഷ്യപ്പൊതികളും 15 ടൺ മെഡിക്കൽ എയ്ഡും ഗസ്സയിലെത്തി. കുടുംബത്തിന് ഒരു മാസത്തോളം കഴിയാനുള്ള ശേഷിയിലാണ് ഓരോ ഭക്ഷ്യപ്പൊതിയും തയാറാക്കിയത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)